ഇസ്‌ലാമാബാദ്:ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്‌തെന്ന് പാക്കിസ്ഥാന്‍. കുല്‍ യാദവ് ഭൂഷണ്‍ ആണ് അറസ്റ്റിലായത്.ഇദ്ദേഹം ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡര്‍ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ റോയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.
അനധികൃതമായി റോ ഓഫിസറെ പാക്കിസ്ഥാനിലെത്തിച്ചതില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ആശങ്കയും പ്രതിഷേധവുമറിയിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.
ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി മിര്‍ സര്‍ഫര്‍സ് ബഗൂട്ടിയാണ് ഇന്നലെ റോ ഉദ്യാഗസ്ഥന്‍ പിടിയിലായെന്ന് അറിയിച്ചത്. എവിടെ വച്ചാണ് ഇയാളെ പിടികൂടിയതെന്ന് മന്ത്രി വ്യക്തമാക്കിയില്ല. അതേസമയം, അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ബലൂചിസ്ഥാനിലെ ചാമനില്‍ വച്ചാണ് ഉദ്യോഗസ്ഥന്‍ പിടിയിലായതെന്ന് റിപ്പോര്‍ട്ടുണ്ട്.
കറാച്ചിയിലും ബലൂചിസ്ഥാനിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നാണ് പാക്കിസ്ഥാന്റെ ആരോപണം.
Discussion about this post