ഡല്‍ഹി: പാകിസ്ഥാനില്‍ അറസ്റ്റിലായ വ്യക്തിക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നാവികസേനയില്‍നിന്നു വിരമിച്ചയാളാണ് അദ്ദേഹം.മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്രത്തില്‍ ഇന്ത്യ രഹസ്യ ഇടപെടലുകള്‍ നടത്തുകയില്ലെന്നും പാകിസ്ഥാനുമായുള്ള ബന്ധം ദൃഢമായും സമാധാനപരമായും മുന്നോട്ടു കൊണ്ടു പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.സമാധാനപരവും സുസ്ഥിരവുമായ പാക്കിസ്ഥാനാണ് എല്ലാവരുടെയും താല്പര്യമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥനെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെന്ന് സംശയിച്ച് പാകിസ്ഥാന് അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമബാദില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന് ഇന്ത്യന്‍ ഗവണ്മെന്റുമായി ബന്ധമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അറസ്റ്റിലായ ഉദ്യോഗസ്ഥന് ഇന്ത്യന്‍ നേവിയില്‍ നിന്ന് വിടുതല്‍ വാങ്ങി പോയതാണെന്നും അതിനാല്‍ത്തന്നെ അദ്ദേഹത്തിന് ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഔദ്യോഗിക ബന്ധങ്ങളൊന്നുമില്ലെന്നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.കറാച്ചിയിലും ബലൂചിസ്ഥാനിലും ഇന്ത്യയ്ക്കായി രഹസ്യാന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തെന്ന് പാകിസ്ഥാന് വെള്ളിയാഴ്ച്ച രാവിലെ അറിയിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡര്‍ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനായ കുല് യാദവ് ഭൂഷണ് നെയാണ് പാകിസ്ഥാന് അറസ്റ്റ് ചെയ്തതായി അറിയിച്ചത്. ഇദ്ദേഹം ഇപ്പോള്‍ റോയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പാകിസ്ഥാന് ആരോപിച്ചിരുന്നു.
Discussion about this post