‘എനിക്ക് 16 വയസുള്ളപ്പോൾ അച്ഛൻ മരിക്കുന്നു. കുടുംബത്തിലോ വീട്ടിലോ പരിചയത്തിലുള്ളവരോ ആരും സിവിൽ സർവീസിലില്ല. അപ്പോൾ ഞാൻ വിചാരിച്ചു, എങ്ങനെ ഇത് ചെയ്യും? എന്നെകൊണ്ട് ഇതിനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ല. പലയിടത്തും പോയി, എനിക്ക് ഒരാളെയും പരിചയമില്ല’ മുൻ ഡിജിപി ആർ ശ്രീലേഖയുടെ വാക്കുകളാണിത്. സിവിൽ സർവീസ് എന്ന സ്വപ്‌നം പൊട്ടിമുളച്ചും, സ്വപ്‌നം യാഥാർത്ഥ്യമാക്കാനായി കനൽവഴികൾ ഓരോന്നായി താണ്ടിയത് ഇന്നലെയെന്നപോലെ അവർ ഓർക്കുന്നു.
‘പുസ്തകം വാങ്ങാൻ പൈസ വേണ്ടേ? അതുകൊണ്ട് രാവിലെ എഴുന്നേറ്റ് ട്യൂഷനെടുക്കാൻ പോകുമായിരുന്നു. ഓടിനടന്ന് മൂന്നിടത്ത് ട്യൂഷനെടുക്കും. ആ കാശ് കൊണ്ട് പുസ്തകം വാങ്ങിയാണ് പഠിച്ചത്.-കൗമാരത്തിലേ അച്ഛനെ നഷ്ടപ്പെട്ട ശ്രീലേഖയെ സംബന്ധിച്ച് സ്വപ്‌നങ്ങൾക്ക് പിറകേ ഓടുക എന്നത് സ്വയമെടുത്ത തീരുമാനമായിരുന്നു. ചെറുപ്രായത്തിലെ ഭർത്താവിനെ നഷ്ടപ്പെട്ട അമ്മ, പിന്നീട് തന്നെയും മൂന്ന് സഹോദരങ്ങളെയും നോക്കി വളർത്തിയ കാലവും ശ്രീലേഖ ഓർക്കുന്നു. ‘അമ്മയുടെ കരുത്ത് എന്ന് പറയുന്നത് ശരിക്കും പുറത്ത് വന്നത് അച്ഛന്റെ മരണം കൊണ്ടായിരുന്നു. അതുവരെ വളരെ ഡിപ്പെൻഡന്റ് ആയിട്ട് അമ്മ അച്ഛനെ മാത്രം ഡിപ്പെൻഡ് ചെയ്ത് ജീവിച്ചിരുന്ന ഒരു സ്ത്രീ ഒറ്റക്ക് ഈ നാല് മക്കൾക്കും വേണ്ടി എല്ലാം ത്യജിച്ച് ജീവിച്ചു. അങ്ങനെ ഒരു അമ്മ സാരിയുടെ ഒക്കെ കസവ് ഊരി ചുരുട്ടി ചാലയിൽ കൊണ്ട് പോയി പൈസയാക്കിയാണ് ഞങ്ങൾക്കൊക്കെ ഭക്ഷണം വാങ്ങിച്ചു തന്നത്.വീട്ടിലെ സകലപാത്രങ്ങളും വിറ്റ് വിറ്റ് തീർന്നപ്പോഴാണ് ഇതെല്ലാം. അതൊക്കെ എനിക്ക് ഓർമ്മയുണ്ട്. ആ ഒരു കൗമാരം,കുട്ടിക്കാലം ഒന്നും മറക്കാൻ പറ്റത്തില്ലെന്ന് ആർ ശ്രീലേഖ പറയുന്നു.
അച്ഛനെ പോലെ തനിക്ക് ഒരു കോളേജ് അദ്ധ്യാപിക ആകണം. എനിക്ക് ഡോക്ടർ ആവണ്ട എന്നുള്ള ചിന്ത വന്നപ്പോൾ, കോളേജ് അദ്ധ്യാപിക എന്നുള്ള രീതിയിലാണ് പഠിച്ചതും. ഇംഗ്ലീഷ് സാഹിത്യം എടുത്ത് പഠിച്ചു ഗ്രാജ്യുവേഷനും പിജിയും കഴിഞ്ഞു. അതിന് ശേഷം എംഫിൽ ചെയ്യാൻ പോയി. ആ സമയത്താണ് അദ്ധ്യാപിക ഹൃദയകുമാരി ടീച്ചർ പറഞ്ഞത്.”എന്തിനാണ് ശ്രീലേഖ ഇങ്ങനെ എംഫിൽ ചെയ്ത് സമയം കളയുന്നത് അതിനേക്കാളും സിവിൽ സർവീസ് മെറ്റീരിയൽ ആണ് കുട്ടി അതുകൊണ്ട് പോയി സിവിൽ സർവ്വീസ് എഴുത്”. ‘എനിക്ക് 16 വയസുള്ളപ്പോൾ അച്ഛൻ മരിക്കുന്നു. കുടുംബത്തിലോ വീട്ടിലോ പരിചയത്തിലുള്ളവരോ ആരും സിവിൽ സർവീസിലില്ല. അപ്പോൾ ഞാൻ വിചാരിച്ചു, എങ്ങനെ ഇത് ചെയ്യും? എന്നെകൊണ്ട് ഇതിനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ല. പലയിടത്തും പോയി, എനിക്ക് ഒരാളെയും പരിചയമില്ല. ടീച്ചർ ഇങ്ങനെ പറയുന്നു, എന്നിലെന്തോ കണ്ടു. അതുകൊണ്ട് അത് ചെയ്യണം എന്നുള്ള ഒരു ആഗ്രഹം പൊട്ടിമുളച്ചുവെന്ന് ശ്രീലേഖ ഓർക്കുന്നു.
ബ്രേവ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ ശ്രീലേഖ മനസ് തുറന്നത്. സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഓഫീസറുമായ ആർ ശ്രീലേഖ റിട്ടയർമെന്റ് ജീവിതത്തിലും വെറുതെ ഇരിക്കാൻ തയ്യാറല്ല. നീതിയും നിയമവും ഉറപ്പുവരുത്താൻ സത്യസന്ധത മുഖമുദ്രയാക്കി ഇന്നവർ തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായാണ് അവർ മത്സരിക്കുന്നത്.
അഭിമുഖം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...വീഡിയോ











Discussion about this post