ഇൻഡിഗോ വിമാനത്തിന് നേരെ ചാവേറാക്രമണ ഭീഷണി. ഇതെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തിയിരിക്കുകയാണ് വിമാനം. കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മുംബൈയിലേക്ക് തിരിച്ചുവന്നു. വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക പ്രസ്താവനവും പുറത്തുവന്നിട്ടില്ല.
അതേ സമയം വിമാനം ഇതുവരെ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയിട്ടില്ല. വിമാനത്താവളങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സുരക്ഷാ സംഘങ്ങളും അടിയന്തര പ്രതികരണ സംഘങ്ങളും സജ്ജമാണ്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.











Discussion about this post