95 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് 64 വയസുകാരനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം. വടശ്ശേരിക്കര സ്വദേശിയായ പത്രോസ് ജോൺ അഥവാ ജോസ് എന്നയാളെ പെരുനാട് പോലീസാണ് പിടികൂടിയത്.
വൃദ്ധ വീട്ടിൽ തനിച്ചായിരുന്ന സമയം പ്രതി അതിക്രമിച്ച് കയറുകയും നിലവിളി അടക്കാൻ വായിൽ തുണി തിരുകി, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, സ്ത്രീ വായിലെ തുണി പുറത്തെടുത്ത് സഹായത്തിനായി നിലവിളിച്ചതോടെ അയൽക്കാർ സ്ഥലത്തേക്ക് ഓടിയെത്തി. അയൽക്കാർ എത്തുന്നതിന് മുമ്പ് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി, ഇരയുടെ മൊഴി രേഖപ്പെടുത്തി, തുടർന്ന് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.









Discussion about this post