മധുരൈ: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം ചേരാനായി ഡി.എം.ഡി.കെ നേതാവ് വിജയകാന്തിനെ പണവും സീറ്റും നല്കി സ്വാധീനിക്കാന്‍ ഡി.എം.കെ ശ്രമിച്ചെന്ന് വൈകോ. 500 കോടിയും 80 സീറ്റുമാണ് ഡി.എം.കെ വാഗ്ദാനം ചെയ്തത്. അതേസമയം, ബി.ജെ.പി രാജ്യസഭ സീറ്റും കേന്ദ്രമന്ത്രി സഭ സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നുവെന്നും എം.ഡി.എം.കെ നേതാവ് വൈകോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതെല്ലാം നിരസിച്ചുകൊണ്ട് വിജയകാന്ത് അഴിമതിക്കെതിരായ രൂപംകൊണ്ട ജനക്ഷേമ മുന്നണിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. വിജയകാന്തിന്റെ നേതൃത്വത്തില്‍ അഴിമതിമുക്ത ഭരണം നടപ്പിലാവുമെന്നും വൈകോ പറഞ്ഞു.
ആരോപണത്തെക്കുറിച്ച് വ്യക്തമാക്കേണ്ടത് വിജയകാന്തിന്റെ ഭാര്യ പ്രേമലതയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന് പറഞ്ഞു. എന്നാല്‍, വിജയകാന്തും ഭാര്യ പ്രേമലതയും വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
Discussion about this post