പാകിസ്താന്റെ പ്രതിരോധമേധാവിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണി ഉയർത്തി ലോകരാജ്യങ്ങൾക്ക് മുന്നിൽ കോമാളിയായി പാക് ഫീൽഡ് മാർഷൽ അസിം മുനീർ. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ പാകിസ്താന്റെ ഭാഗത്ത് നിന്നും കൂടുതൽ വേഗതയേറിയതും കഠിനവും ഭയാനകവുമായ തിരിച്ചടിയുണ്ടാകുമെന്നാണ് അസിം മുനീറിന്റെ അവകാശവാദം. ഏതെങ്കിലും ആക്രമണമുണ്ടായാൽ പാകിസ്താന്റെ പ്രതികരണം ഇതിലും വേഗതയുള്ളതും തീവ്രവുമായിരിക്കില്ല എന്ന മിഥ്യാധാരണ ഇന്ത്യ വെച്ചുപുലർത്തരുതെന്നാണ് അസിം മുനീറിന്റെ പരാമർശം.
പാകിസ്താൻ സമാധാനപരമായി മുന്നോട്ടുപോകുന്ന രാജ്യമാണെന്നും അതേസമയം, രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയേയോ പരമാധികാരത്തെയോ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും മുനീർ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂരിലെ പാകിസ്താൻ ജനതയുടെ പ്രതിരോധശേഷിയെയും സൈന്യത്തിന്റെ പ്രകടനത്തെയും മുനീർ പ്രശംസിച്ചു, ഭാവിയിലെ സംഘർഷങ്ങൾക്കുള്ള ഒരു ‘കേസ് സ്റ്റഡി’ എന്ന് ഇതിനെ വിശേഷിപ്പിച്ചു.
‘വളരുകയും മാറുകയും ചെയ്യുന്ന ഭീഷണികൾ’ എടുത്തുകാണിച്ചുകൊണ്ട്, പുതുതായി ആരംഭിച്ച പ്രതിരോധ സേനാ ആസ്ഥാനത്തിന്റെ കീഴിൽ മൂന്ന് സേവനങ്ങളെയും സംയോജിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുനീർ പറഞ്ഞു.













Discussion about this post