അമേരിക്കയിൽ രാഷ്ട്രീയ പോരിന് കാരണമായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം എടുത്ത സെൽഫി. യുഎസ് കോൺഗ്രസ് പ്രതിനിധിയും ഡെമോക്രാറ്റ് നേതാവുമായ സിഡ്നി കാംലഗർ-ഡവ് ഈ ഫോട്ടോ ചൂണ്ടിക്കാട്ടി പുതിയ ചർച്ചകൾക്കും തുടക്കമിട്ടു. ഇന്ത്യയും റഷ്യയും കൂടുതൽ അടുക്കുന്നതിൽ ട്രംപ് കാരണമാകുമെന്നാണ് വിമർശനം. ട്രംപിന്റെ തെറ്റായ നയങ്ങളാണ് ഇന്ത്യയെ റഷ്യയുമായി അടുപ്പിച്ചതെന്ന് യുഎസ് കോൺഗ്രസ് പ്രതിനിധി കുറ്റപ്പെടുത്തി
വെറുമൊരു സെൽഫിയല്ലെന്നും ആയിരം വാക്കുകൾ സംസാരിക്കുന്ന ചിത്രമാണെന്നും ഇതിന് കാരണം ഇന്ത്യയ്ക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച തലതിരിഞ്ഞ നയങ്ങളാണെന്നും സിഡ്നി കാംലഗർ-ഡവ് കുറ്റപ്പെടുത്തി. ഇന്ത്യയും റഷ്യയും കൂടുതൽ അടുക്കുന്നത് അമേരിക്കയ്ക്ക് ദോഷമാണെന്നും അമേരിക്കയ്ക്ക് ഒരു തന്ത്രപ്രധാന പങ്കാളിയെയാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധം ട്രംപ് ഭരണകൂടം നശിപ്പിച്ചുവെന്നും അവർ പറഞ്ഞു. ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ച വലിയ താരിഫും കടുത്ത വിസ ചട്ടങ്ങളും അവരെ അമേരിക്കയിൽ നിന്നകറ്റി. ഇപ്പോൾ ഇരു രാജ്യങ്ങൾക്കുമിടയിലെ വിശ്വാസം നഷ്ടപ്പെട്ടു. നമ്മുടെ മിത്രങ്ങളെ എതിർപക്ഷത്തുള്ളവരുമായി അടുപ്പിച്ചാൽ ട്രംപിന് നൊബേൽ സമ്മാനം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധവും വിശ്വാസവും തിരിച്ചുപിടിക്കാൻ നടപടി വേണമെന്നും അവർ ചൂണ്ടിക്കാട്ടി.











Discussion about this post