മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയിൽ അന്തരിച്ചു. 91 വയസായിരുന്നു പ്രായം. ഏറെ നാലുവക്കളായി അസുഖബാധിതനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വീട്ടിൽ വെച്ച് തന്നെയായിരുന്നു. എളദേശം അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ഭരണ സംവിധാനത്തിലെ പല പ്രമുഖ വകുപ്പുകളുടെയും ചുമതകൾ വഹിക്കാനും അദ്ദേഹത്തായിരുന്നു.
(26/11) 2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലായിരുന്നു. ആക്രമണത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. ആക്രമണത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം 2008 നവംബർ 30-ന് ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെച്ചു. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ ജനിച്ച അദ്ദേഹം 1967–1969 കാലഘട്ടത്തിൽ ലാത്തൂർ മുനിസിപ്പാലിറ്റി പ്രസിഡന്റായി അദ്ദേഹം പൊതുപ്രവർത്തനം ആരംഭിച്ചു. ശേഷം 1972 മുതൽ 1980 വരെ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്നു.
1980 മുതൽ 2004 വരെ തുടർച്ചയായി ഏഴു തവണ ലാത്തൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായി. 2004-ലെ തിരഞ്ഞെടുപ്പിൽ മാത്രമാണ് ലാത്തൂരിൽ അദ്ദേഹത്തിന് ആദ്യമായി പരാജയം നേരിട്ടത്. തുടർന്ന് രാജ്യസഭയിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി. 2004 മെയ് മുതൽ 2008 നവംബർ വരെ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായി സേവനം അനുഷ്ടിച്ച അദ്ദേഹം ശേഷം 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറും ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററുമായി സേവനം അനുഷ്ടിച്ചു.
തുടർന്ന് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 2015 മുതൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.











Discussion about this post