തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ അറിയാം. ഭരണം നിലനിർത്താനാകുമെന്നുള്ള പ്രതീക്ഷയിലാണ് എൽഡിഎഫ് എങ്കിൽ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തിരുവനന്തപുരം ഉൾപ്പടെ ഉള്ള നഗരങ്ങളിൽ കരുത്ത് കാണിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നിൽക്കുന്നത്.
നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് (Postal Ballots) എണ്ണുക. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. വോട്ടെണ്ണൽ വിവരങ്ങൾ ട്രെൻഡ് (TREND) എന്ന ഇലക്ഷൻ കമ്മീഷൻ്റെ സോഫ്റ്റ്‌വെയർ വഴി തത്സമയം ലഭ്യമാകും. ഉച്ചയോടുകൂടി പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിലെ ഫലങ്ങൾ വ്യക്തമാവുകയും, ഉച്ച കഴിഞ്ഞാൽ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി ആര് നേടുമെന്ന് തീരുമാനമാവുകയും ചെയ്യും.
സംസ്ഥാനത്തെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ പ്രക്രിയ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ബന്ധപ്പട്ട ആളുകൾ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് എങ്ങനെയാണെന്ന നിർണായക സൂചനയായി ഈ ഫലത്തെ കാണുന്നതിനാൽ ഈ ഫലം എല്ലാ മുന്നണികൾക്കും അതീവ നിർണായകമാണ്











Discussion about this post