മുനമ്പത്ത് ആദ്യ ജയം ബിജെപിക്ക്. എൻഡിഎ സ്ഥാനാർത്ഥി കുഞ്ഞുമോൻ അഗസ്റ്റിൻ വിജയിച്ചു, മുനമ്പം സമരം നടന്ന പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ബിജെപിക്ക് ജയം
അതേസമയം തിരുവനന്തപുരത്ത് വൻ ബിജെപിയ്ക്ക് വൻ മുന്നേറ്റമാണുള്ളത്. കേവല ഭൂരിപക്ഷത്തിലേക്കാണ് എൻഡിഎയുടെ ജൈത്രയാത്ര. കേരളത്തിൽ വരാൻ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണിതെന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു . കൊടുങ്ങാനൂർ ഡിവിഷനിൽ നിന്നും രാജേഷ് വിജയിച്ചു.












