പശ്ചിമ ബംഗാള്‍: സി.പി.എം. തിരിച്ചെത്തിയാല്‍ മാവോയിസ്റ്റ് കലാപം വീണ്ടുമുണ്ടാകുമെന്ന് മമതാ ബാനര്‍ജി. സി.പി.എം. അധികാരത്തിലേക്കു തിരിച്ചെത്തിയാല്‍ ആദിവാസിമേഖലയായ ജംഗള്മഹലില് സമാധാന അന്തരീക്ഷം തകരുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.പശ്ചിമ മിഡ്നാപൂരിലെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിയിലായിരുന്നു മമ്തയുടെ പരാമര്‍ശം .
ഇടതുപക്ഷത്തിന്റെ ഭരണകാലത്തെ ജംഗള്മഹലിലെ മാവോയിസ്റ്റ് കലാപങ്ങളെ പരാമര്ശിച്ചായിരുന്നുമമ്തയുടെ വാക്കുകള്‍. താന്‍ അധികാരത്തില്‍ വന്നതുമുതല്‍ ജംഗള്മഹലില് (മാവോയിസ്റ്റ് മേഖലകളായിരുന്ന വെസ്റ്റ് മിഡ്നാപുര്, ബാങ്കുര, പുരുളിയ ജില്ലകള്‍) സമഗ്രവികസനം സംഭവിച്ചെന്നും ഇടതുതീവ്രവാദത്തെ അടിച്ചമര്‍ത്തിയെന്നും മമത അവകാശപ്പെട്ടു. കോണ്‍ഗ്രസും സി.പി.എമ്മും ഇപ്പോള്‍ സഹോദരങ്ങളായെന്നും കോണ്‍ഗ്രസ് സി.പി.എമ്മിന്റെ എ ടീമാണെന്നും മമ്ത ചൂ ണ്ടിക്കാട്ടി.കോണ്ഗ്രസ്ഇടതു തെരഞ്ഞെടുപ്പു ധാരണയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മമത പരിഹാസം. തന്റെ സര്‍ക്കാര്‍ നടത്തിയ വികസനനേട്ടങ്ങളില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനു അസൂയയാണെന്നും ആരോപണകഥകള്‍ മെനയാതെ രാഷ്ട്രീയമായി നേരിടാനും മമത വെല്ലുവിളിച്ചു.
Discussion about this post