രാജ്യതലസ്ഥാനമായ ഡൽഹിയിൽ തന്തൂരി ചിക്കൻ ഉൾപ്പെടെയുള്ള തന്തൂർ വിഭവങ്ങൾക്ക് വിലക്ക്. റെസ്റ്റോറന്റുകളിൽ വിറകും കരിയും കത്തിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിന്റെ കൂട്ടത്തിലാണ് തന്തൂരിക്ക് ‘നോ’ പറയാനുള്ള തീരുമാനം.
ഡൽഹിയിലെ വായു മലിനീകരണം രാജ്യത്തെ റെയിൽ-വ്യോമ ഗതാഗതത്തെ അടക്കം ബാധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രൈമറി ക്ലാസുകൾ ഓൺലൈനാക്കാനും തീരുമാനമുണ്ടായിരുന്നു. അത്യാവശ്യമല്ലാത്ത കെട്ടിടനിർമാണ- ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കണം. ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി വാഹനങ്ങൾ, ബിഎസ്6 വാഹനങ്ങൾ മാത്രമെ തലസ്ഥനത്ത് ഓടാൻ അനുവദിക്കുകയുള്ളു. പൊതുഗതാഗതങ്ങൾക്കടക്കം സംസ്ഥാനത്ത് നിയന്ത്രണമുണ്ട്










Discussion about this post