ന്യൂഡൽഹി : ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേലെ ഏർപ്പെടുത്തിയ വൻ താരിഫുകളെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം. മോദി സർക്കാരിന്റെ വ്യാപാര, സാമ്പത്തിക നയങ്ങൾ രാജ്യത്തിന്റെ കയറ്റുമതി രംഗത്ത് പുതിയ ഉണർവാണ് നൽകിയിരിക്കുന്നത് എന്ന് റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. താരിഫുകളെ തകർത്തുകൊണ്ട് ഇന്ത്യ വമ്പൻ നേട്ടം സ്വന്തമാക്കിയതായി റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നവംബറിൽ ഇന്ത്യയുടെ കയറ്റുമതി 19.4 ശതമാനം എന്ന ശക്തമായ വളർച്ച രേഖപ്പെടുത്തിയതായി ഡാറ്റ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യൻ കയറ്റുമതി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയായ 38.1 ബില്യൺ ഡോളറിലെത്തി. യുഎസ്, ചൈന തുടങ്ങിയ പ്രധാന വിപണികളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള ശക്തമായ ഡിമാൻഡാണ് ഈ കുതിപ്പിന് കാരണമായത്.
യുഎസ് 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയിട്ടും, യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നവംബറിൽ 22.6 ശതമാനം വർദ്ധിച്ച് ഏകദേശം 7 ബില്യൺ ഡോളറിലെത്തി. ചൈനയിലേക്കുള്ള കയറ്റുമതി 90 ശതമാനം റെക്കോർഡ് വർധനവ് രേഖപ്പെടുത്തി, 2.2 ബില്യൺ ഡോളറിലെത്തി. നവംബറിൽ, നെതർലാൻഡ്‌സിനെ മറികടന്ന് ചൈന ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമായി മാറി. എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, രത്നങ്ങളും ആഭരണങ്ങളും, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് കയറ്റുമതി വർദ്ധനവിൽ പ്രധാന പങ്ക് വഹിച്ചത്.









Discussion about this post