കറിക്ക് താളിക്കാനും രുചി വർദ്ധിപ്പിക്കാനും മാത്രമല്ല, ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാനും കടുകിന് കഴിയുമെന്ന് നിങ്ങൾക്കറിയാമോ? കടുക് വെറുമൊരു സുഗന്ധവ്യഞ്ജനം മാത്രമല്ല, ആൻറി ഓക്‌സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമായ ഒരു മികച്ച സൗന്ദര്യവർദ്ധക ഉപാധി കൂടിയാണ്. ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും പ്രകൃതിദത്തമായ തിളക്കം നൽകാനും കടുക് ഉപയോഗിച്ചുള്ള എളുപ്പവഴികൾ ഇപ്പോൾ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയാണ്.
കടുകിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, കെ എന്നിവ ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് തടയാനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കടുകിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിർത്തുന്നതിനാൽ വരണ്ട ചർമ്മമുള്ളവർക്ക് ഇത് മികച്ചൊരു മോയ്സ്ചറൈസറാണ്. കടുക് അരച്ച് അല്പം തൈരോ തേനോ ചേർത്ത് മുഖത്തിടുന്നത് കറുത്ത പാടുകൾ മാറാനും വെയിൽ തേറ്റുണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും സഹായിക്കും. കടുക് ഒരു മികച്ച എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നതിനാൽ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തിന് മൃദുത്വം നൽകുന്നു.
ചർമ്മത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും കടുക് എണ്ണയും കടുകും ഒരുപോലെ ഗുണകരമാണ്. കടുകിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കടുക് എണ്ണ ചൂടാക്കി തലയിൽ തേച്ചുപിടിപ്പിക്കുന്നത് താരൻ മാറാനും മുടി കൊഴിച്ചിൽ തടയാനും ഫലപ്രദമാണ്. സൾഫർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തലയോട്ടിയിലെ ഫംഗസ് അണുബാധകൾ തടയാനും ഇതിന് പ്രത്യേക കഴിവുണ്ട്.
എന്നാൽ കടുക് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കടുക് സ്വാഭാവികമായും ചെറിയ തോതിൽ ചൂടുണ്ടാക്കുന്ന ഒന്നായതിനാൽ നേരിട്ട് ഉപയോഗിക്കുമ്പോൾ അലർജിയോ അസ്വസ്ഥതയോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മുഖത്തോ തലയിലോ ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് നടത്തുന്നത് ഉചിതമായിരിക്കും. റോസ് വാട്ടറോ കറ്റാർവാഴ ജെല്ലോ ചേർത്ത് ഉപയോഗിക്കുന്നത് ഗുണം വർദ്ധിപ്പിക്കും. വിലകൂടിയ കെമിക്കൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ഈ കുഞ്ഞൻ വിദ്യയിലൂടെ തിളക്കമുള്ള ചർമ്മവും കരുത്തുറ്റ മുടിയും സ്വന്തമാക്കാം.













Discussion about this post