പിണറായിയിൽ ബോംബ് സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റു. പിണറായി വെണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനമുണ്ടായത്. വിപിൻ രാജിന്റെ കൈപ്പത്തിയാണ് അറ്റുപോയത്.നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ
ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിന്റെ മൊഴി. എന്നാൽ ബോംബാണ് പൊട്ടിയതെന്ന സംശയത്തിലാണ് പോലീസ്.സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനിടെ ഉണ്ടായ അപകടമാണോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. പിന്നാലെ വിപിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതര പരിക്കാണ് സംഭവിച്ചതെന്നാണ് വിവരം.
പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്‌ഫോടനമുണ്ടായത് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്












