വാഷിംഗ്ടൺ : ഇസ്ലാമിക ഭീകരതയ്ക്കെതിരെ ആഗോള ഐക്യത്തിന് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന. തീവ്ര ഇസ്ലാമിക ഭീകരതയുടെ ദുഷ്ടശക്തികൾക്കെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.
ഞായറാഴ്ചയാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ഉത്സവമായ ഹനുക്കയുടെ ആഘോഷങ്ങൾക്കിടയിൽ ഇസ്ലാമിക ഭീകരരായ ഒരു അച്ഛനും മകനും ചേർന്ന് വെടിവെപ്പ് നടത്തിയത്. ഒരു കുട്ടി ഉൾപ്പെടെ 16 പേരായിരുന്നു ഈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ജൂതന്മാരുടെ ഉത്സവമായ ഹനുക്കയെ ആദരിക്കുന്നതിനായി വൈറ്റ് ഹൗസിൽ ജൂത അമേരിക്കക്കാരെ ആതിഥേയത്വം വഹിക്കുന്നതിനിടെ ആണ് അമേരിക്കൻ പ്രസിഡണ്ട് ഇപ്പോൾ തീവ്ര ഇസ്ലാമിനെതിരായ പ്രസ്താവന നടത്തിയിട്ടുള്ളത്.
മുഴുവൻ രാജ്യത്തിനും, ഓസ്‌ട്രേലിയയിലെ ജനങ്ങൾക്കും, പ്രത്യേകിച്ച് ഭയാനകവും ജൂതവിരുദ്ധവുമായ ഭീകരാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും സ്നേഹവും പ്രാർത്ഥനയും അറിയിക്കുന്നതായി ട്രംപ് വ്യക്തമാക്കി. തീവ്ര ഇസ്ലാമികതയ്ക്കെതിരെ അമേരിക്ക എപ്പോഴും നിലപാട് സ്വീകരിച്ചിട്ടുണ്ട്. മറ്റു ലോകരാഷ്ട്രങ്ങളും ഇസ്ലാമിക ഭീകരതയ്ക്കെതിരെ ഒന്നിച്ചു നിൽക്കണമെന്നും ട്രംപ് പറഞ്ഞു.









Discussion about this post