മൂന്നു ദിവസത്തെ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ ആരാധകർക്ക് നന്ദി അറിയിച്ച് അർജന്റീന ഇതിഹാസം ലയണൽ മെസി. പര്യടനത്തിലുടനീളം ഇന്ത്യക്കാർ നൽകിയ സ്നേഹത്തിനും ആതിഥേയത്വത്തിനും നന്ദിയറിയിച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു.
ഇന്ത്യൻ ഫുട്ബോളിന് ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും മെസി പങ്കുവെച്ചു. ഇന്ത്യ സന്ദർശനത്തിലെ ചില നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും താരം പങ്കുവെച്ചു.
നമസ്തേ ഇന്ത്യ! ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ സന്ദർശനങ്ങൾ അവിസ്മരണീയമായിരുന്നു. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിനും മികച്ച ആതിഥേയത്വത്തിനും എന്റെ ടൂറിലുടനീളം നിങ്ങൾ നൽകിയ സ്നേഹത്തിനും നന്ദി. ഇന്ത്യൻ ഫുട്ബോളിന് ശോഭനമായ ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ – മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ത്യയിൽ ലഭിച്ച സ്‌നേഹവും സഹകരണവും മനോഹരമായിരുന്നെന്ന് കഴിഞ്ഞ ദിവസവും മെസി പറഞ്ഞിരുന്നു. ഇന്ത്യക്കാർക്ക് തന്നെ ഇഷ്ടമാണെന്ന കാര്യമറിയാമായിരുന്നു. എന്നാൽ അത് നേരിട്ടനുഭവിക്കാൻ കഴിഞ്ഞത് വലിയ അനുഭവമായി. ഇനിയും ഇന്ത്യയിലെത്തുമെന്നും മെസി സ്പാനിഷ് ഭാഷയിൽ മെസി പറഞ്ഞു










Discussion about this post