ചണ്ഡീഗഡ് : കബഡി താരം റാണ ബാലചൗരിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗുണ്ടാസംഘ നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മൊഹാലിയിൽ നടന്ന പോലീസ് എൻകൗണ്ടറിൽ ആണ് ഗുണ്ടാ നേതാവായ ഹർപീന്ദർ സിംഗ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരമാണ്
പ്രശസ്ത കബഡി കളിക്കാരനും ടൂർണമെന്റിന്റെ സംഘാടകരിൽ ഒരാളുമായ റാണ ബാലചൗരിയ എന്നറിയപ്പെടുന്ന കുൻവർ ദിഗ്‌വിജയ് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മൊഹാലിയിലെ സോഹാനയിലെ സെക്ടർ 82 ലെ ഒരു മൈതാനത്ത് വെച്ചായിരുന്നു കൊലപാതകം നടന്നത്. കബഡി മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിന്റെ മുൻപിൽ വച്ചാണ് അജ്ഞാതരായ ഗുണ്ടാസംഘം കബഡി താരത്തെ കൊലപ്പെടുത്തിയത്.
ഇന്ന് മൊഹാലിയിലെ ആന്റി-ഗ്യാങ്‌സ്റ്റർ ടാസ്‌ക് ഫോഴ്‌സ് (എജിടിഎഫ്) ആണ് ഈ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഹർപീന്ദർ സിംഗിനെ ലാൽരുവിലെ ലാഹ്‌ലിക്ക് സമീപം വെച്ച് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും വെടിയേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












Discussion about this post