ന്യൂഡൽഹി : 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തുനിന്നും പഴയ കൊളോണിയൽ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന പേരുകളും ചിഹ്നങ്ങളും മാറ്റുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്‌സ് റോഡിനെ ‘ലോക് കല്യാൺ മാർഗ്’ എന്ന് പുനർനാമകരണം ചെയ്തത് ഉൾപ്പെടെ നിരവധി ഉദാഹരണങ്ങളാണ് ഇതിനുള്ളത്. ഇത്തരത്തിൽ മോദി സർക്കാർ പുനർനാമകരണം ചെയ്ത ചില കാര്യങ്ങൾ നോക്കാം,
2015 ൽ ഡൽഹിയിലെ ഔറംഗസേബ് റോഡ് എപിജെ അബ്ദുൾ കലാം റോഡ് എന്ന് മാറ്റി. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെ ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിൽ കൊളോണിയൽ പേരുകൾ ഭാരതീയ പൈതൃകവും പാരമ്പര്യവും ഒത്തിണങ്ങുന്ന രീതിയിൽ പുനർനാമകരണം ചെയ്യപ്പെട്ടു. 2018 ൽ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും നീൽ ദ്വീപ് ഷഹീദ് ദ്വീപ് എന്നും ഹാവ്ലോക്ക് ദ്വീപിനെ സ്വരാജ് ദ്വീപ് എന്നും പുനർനാമകരണം ചെയ്തു. 2024 ൽ കേന്ദ്രഭരണ പ്രദേശമായ പോർട്ട് ബ്ലെയറിന്റെ തലസ്ഥാനം ശ്രീ വിജയ പുരം എന്നും 21 ദ്വീപുകൾക്ക് പരം വീര ചക്ര അവാർഡ് ജേതാക്കളുടെ പേരുകളും നൽകി.
രാജ്പഥിന്റെ പേര് കർതവ്യ പാത എന്ന് മാറ്റിയത് മറ്റൊരു സുപ്രധാന നടപടിയായിരുന്നു. കൂടാതെ രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ അമൃത് ഉദ്യാനം എന്ന് മാറ്റപ്പെട്ടു. ഇന്ത്യൻ നാവികസേനയുടെ പതാകയിൽ നിന്ന് സെന്റ് ജോർജ്ജ് കുരിശ് നീക്കം ചെയ്തു, പകരം ദേശീയ പതാകയും ഛത്രപതി ശിവാജി മഹാരാജിന് സമർപ്പിച്ചിരിക്കുന്ന നാവികസേനയുടെ നീല-സ്വർണ്ണ അഷ്ടഭുജവും ഉൾക്കൊള്ളുന്ന ഒരു ഡിസൈൻ സ്വീകരിച്ചു. മഹാ കുംഭമേളയ്ക്ക് മുൻപായി
ഉത്തർപ്രദേശിലെ അലഹബാദിനെ പ്രയാഗ്‌രാജ് എന്ന് പുനർനാമകരണം ചെയ്തത് വലിയ സ്വീകാര്യത നേടിയ നടപടിയായിരുന്നു. ഭാരതത്തിൽ തുടർന്നുവന്നിരുന്ന പ്രതീകാത്മക അടിമത്തത്തിൽ നിന്നുമുള്ള മോചനമായാണ് ഈ സ്വദേശി പുനർനാമകരണം മോദി സർക്കാർ നടത്തിയത്.











Discussion about this post