വാഷിംഗ്ടൺ : യു എസിൽ ബിസിനസ് ജെറ്റ് തകർന്നുവീണു. ലാൻഡിംഗിനിടെ ആണ് സ്വകാര്യ വിമാനം തകർന്നു വീണത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 7 പേർ മരിച്ചു. സെസ്‌ന C550 എന്ന സ്വകാര്യ ജെറ്റ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ വൻ തീപിടുത്തം ആണ് വിമാനത്താവളത്തിൽ ഉണ്ടായത്.
NASCAR ടീമുകളും ഫോർച്യൂൺ 500 കമ്പനികളും ഉപയോഗിക്കുന്ന വിമാനത്താവളത്തിൽ ആണ് അപകടം നടന്നത്. നാസ്‌കാർ റേസ് കാർ ഡ്രൈവറും കുടുംബവും സഞ്ചരിച്ച വിമാനമാണ് തകർന്നു വീണത്. വിരമിച്ച NASCAR റേസിംഗ് ഡ്രൈവർ ഗ്രെഗ് ബിഫിളും ഭാര്യ ക്രിസ്റ്റീന ബിഫിളും അവരുടെ രണ്ട് കുട്ടികളും ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.











Discussion about this post