ന്യൂഡൽഹി : വായുമലിനീകരണത്തിന് വലിയ കാരണമാകുന്നത് ഹിന്ദുക്കളുടെ ആചാരങ്ങളും രീതികളും ആണെന്ന് സമാജ്‌വാദി പാർട്ടി എംപി ആർ.കെ. ചൗധരി. ഹിന്ദുക്കൾ മൃതദേഹങ്ങൾ സംസ്കരിക്കുന്നതും ഹോളിക ദഹൻ പോലെയുള്ള ആചാരങ്ങൾ നടത്തുന്നതും ആണ് കടുത്ത വായുമലിനീകരണത്തിന് കാരണമാകുന്നത് എന്നും ആർ.കെ. ചൗധരി അഭിപ്രായപ്പെട്ടു. മരങ്ങൾ നടുന്നത് കൊണ്ട് മാത്രം മലിനീകരണം കുറയില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൃതദേഹങ്ങൾ കത്തിക്കുന്നതും ഹോളിക ദഹനും എല്ലാം കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വാതകങ്ങൾ പുറത്തുവിടുന്നുണ്ടെന്നും ഇത് വലിയ മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും ചൗധരി പറഞ്ഞു. അതിനാൽ, ഹിന്ദു വികാരങ്ങൾ കണക്കിലെടുത്താൽ മലിനീകരണം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. നമ്മുടെ രാജ്യം ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും ചൗധരി അഭിപ്രായപ്പെട്ടു.












Discussion about this post