ബീജിങ് : വായു മലിനീകരണത്തിനെതിരെ ചൈന വർഷങ്ങളായി സ്വീകരിച്ച പ്രതിരോധ നടപടികൾ പരാജയപ്പെടുന്നു. നിലവിൽ ബീജിംഗിൽ കനത്ത പുകമഞ്ഞ് മൂടിയിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക ‘വളരെ അനാരോഗ്യകരമായ’ 215 ലെവലിലേക്ക് ഉയർന്നു.
വായു മലിനീകരണവും പുകമഞ്ഞും മൂലം തലസ്ഥാന നഗരം ഉൾപ്പെടെയുള്ള ചൈനയുടെ ചില ഭാഗങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. 2016 ന് മുമ്പ് ബീജിങ് നഗരം കടുത്ത വായു മലിനീകരണത്തിന്റെ പേരിൽ കുപ്രസിദ്ധമായിരുന്നു. തുടർന്ന് ചൈനീസ് സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. കോടിക്കണക്കിന് ഡോളർ ചിലവഴിച്ചാണ് ചൈന നഗരത്തിലെ വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും മറ്റു പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നത്. എന്നാൽ കോടികൾ ചിലവാക്കിയ ഈ നടപടികൾ കൊണ്ടും യാതൊരു രക്ഷയുമില്ല എന്ന് സൂചിപ്പിക്കുന്നതാണ് ഈ വർഷം ബീജിങ് നേരിടുന്ന കടുത്ത വായു മലിനീകരണവും പുകമഞ്ഞും.












Discussion about this post