തിരുവനന്തപുരം : ശബരിമലയിൽ നിന്നും നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിയതായി കണ്ടെത്തൽ. സ്വർണ്ണപ്പാളി കടത്ത് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് നാലു പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി ശബരിമലയിൽ നിന്നും കടത്തിയിട്ടുള്ളതായി കണ്ടെത്തിയത്. ഇതോടെ ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്കും നീങ്ങുകയാണ്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾക്ക് കടത്തിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള സൂചന. ചെന്നൈ വ്യവസായി ഡി മണി ആണ് ഈ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് നൽകിയ മൊഴി അനുസരിച്ച് ഒരു വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ നിന്നുമാണ് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.
2019-2020 കാലഘട്ടത്തിലായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി ശബരിമലയിൽ നിന്നും നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയത്. 2020 ഒക്ടോബർ 26നാണ് വിഗ്രഹത്തിൻ്റെ പണം കൈമാറിയതെന്ന് മൊഴിയിൽ സൂചിപ്പിക്കുന്നു. ഈ കാലഘട്ടത്തില്‍ എ പത്മകുമാറും എന്‍ വാസുവുമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍. വിഗ്രഹങ്ങൾ വാങ്ങിയ ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.











Discussion about this post