ഡല്‍ഹി: റെയില്‍വെ ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ഇനി ഫോണ്‍കോളുകളിലൂടെ സാധിക്കും.ബര്‍ത്തും സീറ്റും ഉറപ്പായ ടിക്കറ്റുകള്‍ക്കാണ് പുതിയ സൗകര്യം.ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക്ഈ സൗകര്യം ലഭ്യമല്ല.ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ സൗകര്യം നിലവില്‍ വരിക. 139 എന്ന നമ്പറില്‍ വിളിച്ച് യാത്രാടിക്കറ്റിന്റെ വിവരം നല്‍കിയാല്‍ ടിക്കറ്റ് റദ്ദാക്കാവുന്നതാണ് പുതിയ രീതി. റെയില്‍വേ കൗണ്ടറുകള്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ സൗകര്യം.
നിലവിലെ രീതിയനുസരിച്ച് ട്രെയിന്‍ പുറപ്പെട്ട് നിശ്ചിത മണിക്കൂറിനകം യാത്രചെയ്യാത്ത ടിക്കറ്റ് റദ്ദാക്കിയില്ലെങ്കില്‍ ടിക്കറ്റ് തുക പൂര്‍ണ്ണമായും നഷ്ടപ്പെടും. എന്നാല്‍ പുതിയ സംവിധാനമനുസരിച്ച് 139 നമ്പറില്‍ വിളിച്ച് പിഎന്‍ആര്‍ അടക്കമുള്ള വിവരം നല്‍കിയാല്‍ റെയില്‍വേ ഒരു പാസ്‌വേര്‍ഡ് അപേക്ഷകന് നല്‍കും.യാത്രക്കാരുടെ ഫോണിലേക്ക് എസ്എംഎസ് ആയിട്ടായിരിക്കും പാസ്‌വേര്‍ഡ് നല്‍കുന്നത്.ഈ വണ്‍ ടൈം പാസ്‌വേര്‍ഡ് പിന്നീട് റെയില്‍വേ കൗണ്ടറില്‍ കാണിച്ചാല്‍ ടിക്കറ്റ് തുക മടക്കിനല്‍കും.
ടിക്കറ്റ് റീഫണ്ട് നിയമത്തില്‍ മാറ്റം വരുത്തിയതോടെ നിരവധി പേര്‍ക്ക് ട്രെയിന്‍ പുറപ്പെട്ട് രണ്ട് മണിക്കൂറിനകം എന്ന നിശ്ചിത സമയത്തിനുള്ളില്‍ ടിക്കറ്റ് കൗണ്ടറില്‍ നല്‍കി തുക മടക്കിവാങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ടിക്കറ്റ് റദ്ദാക്കിയാല്‍ ഫോണില്‍ വിളിച്ച് റദ്ദാക്കിയ ശേഷം അതേ ദിവസം തന്നെ മറ്റൊരു സമയം കൗണ്ടറിലെത്തി തുക മടക്കിവാങ്ങാന്‍ റെയില്‍വേ സൗകര്യം ഒരുക്കിയത്.
കരിഞ്ചന്തക്കാരെയും റെയില്‍വേ ടിക്കറ്റ് ഏജന്‍സികളെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഇരട്ടി തുക ഈടാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഇതുവഴി യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് കൂടുതല്‍ ടിക്കറ്റുകള്‍ കൗണ്ടറുകളിലൂടെയും ഓണ്‍ലൈനിലൂടെയും ലഭ്യമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് റദ്ദാക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യഥാര്‍ത്ഥ യാത്രക്കാരെ ചെറുതായി ബാധിച്ചതോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്.
Discussion about this post