കാനഡയിലെ ആരോഗ്യരംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി വിവരം. അത്യാഹിത വിഭാഗങ്ങളിൽ പോലും ഒരു ബെഡ് ലഭിക്കാൻ രോഗികൾ ശരാശരി 16 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കാനഡയിലെ ആരോഗ്യസംവിധാനം ഇന്ന് അക്ഷരാർത്ഥത്തിൽ ‘ഐസിയു’വിലാണെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാനഡയിലെ പ്രമുഖ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർ മണിക്കൂറുകളോളം വരാന്തകളിൽ കഴിയേണ്ട അവസ്ഥയാണ്. ഡോക്ടർമാരുടെ കുറവും നഴ്സുമാരുടെ അഭാവവും മൂലം ശസ്ത്രക്രിയകൾ മാസങ്ങളോളം വൈകുന്നു. സൗജന്യ ചികിത്സ എന്ന് അവകാശപ്പെടുമ്പോഴും കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികൾ മരണത്തിന് കീഴടങ്ങുന്ന അവസ്ഥ കാനഡയിൽ പതിവാകുകയാണ്. വിദേശങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഈ തകർച്ചയിൽ വലിയ ആശങ്കയിലാണ്.
കാനഡയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ആരോഗ്യരംഗത്ത് പതറുമ്പോൾ, ഭാരതം കൈവരിച്ച മുന്നേറ്റം ലോകശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച ‘ആയുഷ്മാൻ ഭാരത്’ എന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സാധാരണക്കാരന് കരുത്തായി മാറുന്നു. സ്വന്തം പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വികസിത രാജ്യങ്ങൾ പരാജയപ്പെടുമ്പോൾ, ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന മന്ത്രവുമായി ഭാരതം മുന്നേറുകയാണ്. ഓരോ ഗ്രാമത്തിലും ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളും ജില്ലാ തലങ്ങളിൽ എയിംസ് (AIIMS) മാതൃകയിലുള്ള ആശുപത്രികളും സ്ഥാപിച്ച് ഭാരതം ലോകത്തിന് തന്നെ വെളിച്ചമാകുന്നു.













Discussion about this post