Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജെയ്‌ഷെ കമാൻഡർ സൈഫുല്ലയ്ക്കായി വലവിരിച്ച് സൈന്യം! ദോഡയിൽ പോസ്റ്ററുകൾ പതിപ്പിച്ചു; കാട്ടിലെ ഒളിത്താവളം തകർത്തു

by Brave India Desk
Feb 15, 2026, 03:16 pm IST
in India
Share on FacebookTweetWhatsAppTelegram

ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരർക്കെതിരായ നീക്കം ഊർജ്ജിതമാക്കി സുരക്ഷാസേന. പാക് ഭീകരനും ജെയ്‌ഷെ മുഹമ്മദ് കമാൻഡറുമായ സൈഫുല്ലയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും സുരക്ഷയും വാഗ്ദാനം ചെയ്ത് പോലീസ് ദോഡയിലുടനീളം പോസ്റ്ററുകൾ പതിപ്പിച്ചു. ഗണപത് പാലം ഉൾപ്പെടെയുള്ള പ്രധാന പൊതുസ്ഥലങ്ങളിലും പോലീസ് ചെക്ക്‌പോസ്റ്റുകളിലുമാണ് സൈഫുല്ലയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ രണ്ട് വർഷമായി ദോഡ, കിഷ്ത്വാർ മേഖലകളിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് സൈഫുല്ല സജീവമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പലതവണ സുരക്ഷാസേനയുമായി ഇയാൾ നേർക്കുനേർ ഏറ്റുമുട്ടിയെങ്കിലും കാടിന്റെ മറപറ്റി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സൈഫുല്ലയുടെ ഒപ്പമുണ്ടായിരുന്ന ഭൂരിഭാഗം ഭീകരരെയും സൈന്യം വധിച്ചു കഴിഞ്ഞു. ഇപ്പോൾ വിരലിലെണ്ണാവുന്ന സഹായികൾ മാത്രമാണ് ഇയാൾക്കൊപ്പമുള്ളതെന്നാണ് സൂചന.

Stories you may like

ആഗോള രാഷ്ട്രീയം ഉറ്റുനോക്കുന്ന ആ കൂടിക്കാഴ്ചയ്ക്ക് ഫ്രാൻസ് വേദിയാകുമോ? മോദി – ട്രംപ് നേർക്കുനേർ വരാൻ സാധ്യത; നിർണായകമായി ജി7 ഉച്ചകോടി

മോദി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു : കേന്ദ്രത്തിൽ ബി.ജെ.പിക്ക് ഉടൻ അധികാരം നഷ്ടപ്പെടും :മമത ബാനർജി

ഭീകരർക്കായുള്ള തെരച്ചിലിനിടെ ഗന്തോയിലെ ചില്ലി വനമേഖലയിൽ ഭീകരർ ഉപയോഗിച്ചിരുന്ന രഹസ്യ ഒളിത്താവളം സുരക്ഷാസേന തകർത്തു. ഇവിടെ നിന്നും വൻതോതിൽ പുതപ്പുകളും ഉണക്കഭക്ഷണങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കണ്ടെടുത്തു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് തത്രി, ഗന്തോ മേഖലകളിൽ കോമ്പിംഗ് ഓപ്പറേഷൻ ശക്തമാക്കിയിരിക്കുകയാണ്. വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി കത്വ, ഉധംപൂർ, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലും സമാനമായ രീതിയിൽ വൻതോതിലുള്ള തെരച്ചിൽ തുടരുകയാണ്.

ജനുവരി മുതൽ അതിർത്തി മേഖലകളിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർദ്ധിച്ചിട്ടുണ്ട്. ജനുവരി 23-ന് കത്വയിലെ ബില്ലവാറിൽ ഒരു പാക് ഭീകരനെയും, ഫെബ്രുവരി 4-ന് ഉധംപൂരിലും കിഷ്ത്വാറിലുമായി നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ മൂന്ന് ജെയ്‌ഷെ ഭീകരരെയും സൈന്യം വധിച്ചിരുന്നു. ജനുവരി 18-ന് ചത്രൂവിൽ നടന്ന വെടിവെപ്പിൽ ഒരു പാരാട്രൂപ്പർക്ക് വീരമൃത്യു സംഭവിച്ചിരുന്നു. ഇതിന് തിരിച്ചടി നൽകാനായി ‘ഓപ്പറേഷൻ സർവശക്തി’യുടെ ഭാഗമായി കാടുകൾ അരിച്ചുപെറുക്കുകയാണ് സേന. അതിർത്തി കടന്നെത്തിയ വിദേശ ഭീകരർ ഗ്രാമവാസികളുടെ സഹായം തേടാൻ സാധ്യതയുള്ളതിനാൽ അപരിചിതരെ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് ഉറപ്പുനൽകി.

Tags: Posters of JeM commanderbust forest hideout
ShareTweetSendShare

Latest stories from this section

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ചൈനയ്ക്ക് ശക്തമായ തിരിച്ചടി; ചിക്കൻസ് നെക്ക് കോറിഡോറിൽ നിർണായക ഹൈവേകൾ കേന്ദ്രത്തിന് കൈമാറി സുവേന്ദു അധികാരി സർക്കാർ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

പാശ്ചാത്യരുടെ വംശീയവെറി വീണ്ടും പുറത്ത്; നോർവേ പത്രത്തിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ; കനത്ത രോഷം

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

Discussion about this post

Latest News

മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ

മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

ആഗോള രാഷ്ട്രീയം ഉറ്റുനോക്കുന്ന ആ കൂടിക്കാഴ്ചയ്ക്ക് ഫ്രാൻസ് വേദിയാകുമോ? മോദി – ട്രംപ് നേർക്കുനേർ വരാൻ സാധ്യത; നിർണായകമായി ജി7 ഉച്ചകോടി

ഇമാമുമാരുടെയും, മുഅദ്ദിൻമാരുടെയും പ്രതിമാസ അലവൻസുകൾ കുത്തനെ വർദ്ധിപ്പിച്ച് മമത ബാനർജി; നടപടി മുഖ്യാതിഥിയായി എത്തിയതിന് പിന്നാലെ

മോദി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു : കേന്ദ്രത്തിൽ ബി.ജെ.പിക്ക് ഉടൻ അധികാരം നഷ്ടപ്പെടും :മമത ബാനർജി

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

വീണ്ടും ആക്രമിച്ചാൽ കാത്തിരിക്കുന്നത് വൻ ‘സർപ്രൈസുകൾ’; അമേരിക്കയ്ക്ക് ഇറാന്റെ യുദ്ധ മുന്നറിയിപ്പ്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ചൈനയ്ക്ക് ശക്തമായ തിരിച്ചടി; ചിക്കൻസ് നെക്ക് കോറിഡോറിൽ നിർണായക ഹൈവേകൾ കേന്ദ്രത്തിന് കൈമാറി സുവേന്ദു അധികാരി സർക്കാർ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

പാശ്ചാത്യരുടെ വംശീയവെറി വീണ്ടും പുറത്ത്; നോർവേ പത്രത്തിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ; കനത്ത രോഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies