ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ്രമരം. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. ഭൂമിക ചൗള, സുരേഷ് മേനോൻ, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത, കെപിഎസി ലളിത തുടങ്ങിയവരും അഭിനയിച്ച ഈ ചിത്രം മലയാളി സിനിമ പ്രേമികളെ ഒരുപാട് കരയിച്ച ഒന്നായിരുന്നു.
ഷെയർ ബ്രോക്കറായ ഉണ്ണിയുടെയും( സുരേഷ് മേനോൻ) അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടർ അലക്സിന്റെയും( മുരളി ഗോപി) ജീവിതത്തിലേക്ക് ഹൈറേഞ്ചിൽ ജീപ്പ് ഡ്രൈവറായ ജോസ് കടന്നു വരുന്നു. തങ്ങളെ തേടി വന്നത് ജോസ് അല്ല എന്നും സ്കൂൾ കാലത്ത് തങ്ങൾ ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച ശിവൻകുട്ടി( മോഹൻലാൽ) ആണെന്ന് അറിയുന്ന നിമിഷം അവർ ഭയക്കുന്നു. ജയിൽ ശിക്ഷ ഒകെ കഴിഞ്ഞ് ഇറങ്ങിയതിന് ശേഷം സ്വസ്ഥമായി മറ്റൊരു നാട്ടിൽ ജീവിതം തുടങ്ങിയ ശിവകുട്ടി ഒരു ജീപ്പ് ഡ്രൈവറായി ഭാര്യയോടും മകളോടും ഒപ്പം സമാധാനമായി ജീവിക്കുക ആയിരുന്നു.
ഇതിനിടയിലാണ് ശിവൻകുട്ടി കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിച്ച കഥ ഭാര്യ അറിയുന്നത്. തുടർന്ന് അവർ ഭർത്താവുമായി ഉടക്കുന്നു, സത്യം പറഞ്ഞ് മനസിലാക്കാൻ ശിവൻകുട്ടി ശ്രമിച്ചിട്ടും അവർ അതൊന്നും കേൾക്കുന്നില്ല. എന്തായാലും കൂട്ടുകാർ നേരിട്ട് വന്ന് സംസാരിച്ചാൽ അതൊക്കെ അവൾ വിശ്വസിക്കും എന്ന് പറഞ്ഞാണ് ശിവൻകുട്ടി ഇരുവരെയും തേടി വരുന്നത്. ഒരുപാട് വഴക്കുകൾക്കും അടിപിടിടിക്കും ഒടുവിൽ അവർ മോഹൻലാലിനൊപ്പം അയാളുടെ നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്. ശേഷം നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്ന കഥ.
ചിത്രത്തിന്റെ ലൊക്കേഷൻ സംബന്ധിച്ച് നിലനിന്ന ആശങ്കയും ശേഷം മോഹൻലാൽ വന്നത് കാരണം ഉണ്ടായ മാറ്റത്തെക്കുറിച്ചും ബ്ലെസി ഇങ്ങനെ പറഞ്ഞു:
” നെല്ലിയാമ്പതിയുടെ അപ്പുറമുള്ള സ്ഥലത്തായിരുന്നു ലൊക്കേഷൻ. അപകടം പിടിച്ച സത്യമാണ് അത്, ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും എന്നൊക്കെ ആയിരുന്നു ക്രൂ പറഞ്ഞുകൊണ്ടിരുന്നു. ഷൂട്ടിംഗ് ഇവിടെ നടത്തുന്നത് വലിയ പണിയാകും എന്ന് ക്യാമറാമാൻ പറഞ്ഞു. അതോടെ നിർമ്മാതാവും അത് തന്നെ പറയാൻ തുടങ്ങി. ഷൂട്ടിംഗ് ലൊക്കേഷൻ മാറ്റിയാൽ ഞാൻ സിനിമയിൽ നിന്ന് തന്നെ മാറുമെന്ന് അവരോട് പറഞ്ഞു. ആ സമയത്തായിരുന്നു മോഹൻലാൽ വന്നത്. അദ്ദേഹത്തിന്റെ വണ്ടി മുകളിലേക്ക് കയറി വരാതെ നിന്നപ്പോൾ മറ്റൊരു ജീപ്പിലാണ് ഞങ്ങൾക്ക് അടുത്തേക്ക് വന്നത്. ‘ലാലേട്ടാ ഇങ്ങോട്ടുള്ള വരവ് ബുദ്ധിമുട്ടയോ’ എന്ന് ചോദിച്ചപ്പോൾ ‘ ബുദ്ധിമുട്ടൊന്നും ഇല്ല, അതുകൊണ്ടല്ലേ ഇങ്ങോട്ട് വരാനും ഈ സ്ഥലവുമൊക്കെ കാണാൻ പറ്റിയത്’ ഈ ഉത്തരം അദ്ദേഹം പറഞ്ഞതോടെ സെറ്റ് മുഴുവൻ ഓൺ ആയി. എല്ലാവരുടെയും പരാതികളും തീർന്നു.”
മോഹന്ലാലിന്റെവ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ശിവൻകുട്ടി












