മോഹൻലാലിൻറെ ‘അമ്മ ശാന്തകുമാരി ( 90 ) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീടില്ലായിരുന്നു അന്ത്യം. 2012-ൽ ഉണ്ടായ ഒരു സ്‌ട്രോക്കിനെത്തുടർന്ന് അമ്മയുടെ ആരോഗ്യം മോശമായിരുന്നു. സംസ്ക്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ വരും മണിക്കൂറുകളിൽ അറിയാം.
സിനിമയിലെ തിരക്കുകൾക്കിടയിലും അമ്മയുടെ വിശേഷങ്ങൾ അറിയാനും പിറന്നാൾ ദിനങ്ങളിൽ കൂടെയുണ്ടാകാനും മോഹൻലാൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. സിനിമയിലാണെങ്കിൽ പോലും തനിക്ക് അടികൊള്ളുന്ന രംഗങ്ങൾ കാണാൻ അമ്മയ്ക്ക് വലിയ പ്രയാസമായിരുന്നു എന്നും പലപ്പോഴും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ ആദ്യകാല വില്ലൻ വേഷങ്ങൾ കണ്ട് അമ്മ പലപ്പോഴും വിഷമിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുമായിരുന്നു.
പിതാവ് വിശ്വനാഥൻ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരുകൾ ചേർത്താണ് അദ്ദേഹം തന്റെ ജീവകാരുണ്യ സംഘടനയായ ‘വിശ്വശാന്തി ഫൗണ്ടേഷൻ’ മോഹൻലാൽ രൂപീകരിച്ചത്.











Discussion about this post