കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്ര വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തായ അവിവ ബെയ്ഗുമായി റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഏഴ് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. രാജസ്ഥാനിലെ രൺതംബോറിൽ വച്ച് നടക്കുന്ന സ്വകാര്യ ചടങ്ങുകളിൽ വച്ച് വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
അവിവയുടെ കുടുംബത്തിന് വാദ്ര-ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ത വലയത്തിലുള്ളവർക്ക് മാത്രമാണ് കുടുംബത്തിലേക്ക് പ്രവേശനമെന്ന വിമർശനം ശരിവെക്കുന്നതാണ് പുതിയ ബന്ധവും. അവിവയുടെ മാതാവ് നന്ദിത ബെയ്ഗ് പ്രിയങ്ക ഗാന്ധിയുടെ ഉറ്റ സുഹൃത്താണ്. വെറുമൊരു സുഹൃത്ത് എന്നതിലുപരി, കോൺഗ്രസ് ആസ്ഥാനമായ ‘ഇന്ദിരാ ഭവൻ’ മോടിപിടിപ്പിക്കാനുള്ള കരാർ ലഭിച്ചതും നന്ദിതയ്ക്കായിരുന്നു. കോൺഗ്രസ് പാർട്ടിക്കുള്ളിലെയും ഗാന്ധി കുടുംബത്തിനുള്ളിലെയും നിർണ്ണായകമായ പല തീരുമാനങ്ങളിലും ഈ കുടുംബത്തിന് സ്വാധീനമുണ്ടെന്ന ആരോപണം ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.
ആരാണ് അവിവ ബെയ്ഗിന്റെ കുടുംബം?
ഡൽഹിയിലെ ഉന്നത സ്വാധീനമുള്ള ബിസിനസ് കുടുംബമാണ് അവിവയുടേത്.
പിതാവ് ഇമ്രാൻ ബെയ്ഗ്: ഡൽഹിയിലെ പ്രമുഖ വ്യവസായി.
മാതാവ് നന്ദിത ബെയ്ഗ്: ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ ഇന്റീരിയർ ഡിസൈനർ.ഡൽഹിയിൽ ഫോട്ടോഗ്രാഫറായും ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്ന അവിവ, ‘അറ്റലിയർ 11’ എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ്. ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ റൈഹാന്റെ സഹപാഠിയായിരുന്നു അവിവ.












Discussion about this post