ഇന്ത്യയെ വിഭജിക്കാമെന്ന വ്യാമോഹവുമായി ‘ചിക്കൻസ് നെക്ക്’ ഭീഷണി മുഴക്കുന്ന ബംഗ്ലാദേശിലെ നാഗാലാൻഡ് മന്ത്രി തെംജെൻ ഇംന അലോങ്ങിന്റെ ചുട്ട മറുപടി. ഘടോൽക്കചന്റെയും ഹിഡിംബയുടെയും മണ്ണിൽ ശത്രുവിനെ കാത്തിരിക്കുന്നത് കനത്ത പ്രഹരമായിരിക്കും. ഓരോ വടക്കുകിഴക്കൻ ഭാരതീയനും അഭിമാനിയായ ഇന്ത്യക്കാരനാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ ഇന്ത്യയിലെ ഗോത്രവർഗ്ഗക്കാർക്ക് ശത്രുവിന്റെ കഴുത്തറുക്കാൻ നന്നായി അറിയാമെന്നും ധൈര്യമുണ്ടെങ്കിൽ വന്ന് നോക്കാനും അദ്ദേഹം വെല്ലുവിളിച്ചു.
ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്താമെന്നത് ബംഗ്ലാദേശിലെ മതമൗലികവാദികളുടെ വെറും വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മഹാഭാരതത്തിലെ വീരനായകരായ ഘടോൽക്കചനും ഹിഡിംബയും വടക്കുകിഴക്കൻ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകങ്ങളാണെന്ന് തെംജെൻ ഇംന അലോങ്ങ് ചൂണ്ടിക്കാട്ടി. “അവർ ഞങ്ങളുടെ ശക്തി കണ്ടിട്ടില്ല. ഘടോൽക്കചനെയും ഹിഡിംബയെയും കുറിച്ച് അറിയില്ലെങ്കിൽ ഇങ്ങോട്ട് വരൂ, ഞങ്ങൾ കാണിച്ചുതരാം ഞങ്ങളുടെ കരുത്ത്,” അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ മാത്രം വീതിയുള്ള സിലിഗുരി ഇടനാഴി (Chicken’s Neck) തകർക്കുമെന്ന ബംഗ്ലാദേശിന്റെ ഭീഷണി വിലപ്പോവില്ല. “ഞങ്ങൾക്ക് ‘ചിക്കൻസ് നെക്ക്’ എന്നൊന്നില്ല. ഞങ്ങൾ ഭാരതവുമായി ആത്മബന്ധമുള്ളവരാണ്. ഞങ്ങൾ അഭിമാനികളായ ഭാരതീയരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുകിഴക്കൻ മേഖലയിലെ ഭൂപ്രകൃതിയെക്കുറിച്ച് തങ്ങൾക്കുള്ള അറിവ് ശത്രുവിനില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ബംഗ്ലാദേശിന് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയ്ക്ക് ഒരു ചിക്കൻസ് നെക്ക് ആണുള്ളതെങ്കിൽ ബംഗ്ലാദേശിന് രണ്ടെണ്ണമുണ്ടെന്നും, ഇന്ത്യക്കെതിരെ നീങ്ങിയാൽ ആ രണ്ടെണ്ണവും അറ്റുപോകുമെന്നുമായിരുന്നു ശർമ്മയുടെ മുന്നറിയിപ്പ്.










Discussion about this post