ഇന്ത്യ-പാകിസ്താൻ സംഘർഷം ലഘൂകരിച്ചത് തങ്ങളുടെ മധ്യസ്ഥതയിലാണെന്ന് അവകാശപ്പെട്ട് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയും ക്രെഡിറ്റ് തേടി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധസമാനമായ സാഹചര്യമായിരുന്നു ഈ വർഷം ലോകത്ത് നിലനിന്നിരുന്നതെന്ന് ബെയ്ജിങ്ങിൽ നടന്ന രാജ്യാന്തര സെമിനാറിൽ വാങ് യീ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അയക്കുന്നതിൽ ചൈന നിർണ്ണായക പങ്ക് വഹിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ, താരിഫുകളും നയതന്ത്ര സമ്മർദ്ദങ്ങളും ഉപയോഗിച്ച് താനാണ് ഇന്ത്യ-പാക് ആണവയുദ്ധം തടഞ്ഞതെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ ഈ വാദത്തെ ഇന്ത്യ ശക്തമായി എതിർത്തതിന് പിന്നാലെയാണ് ഇപ്പോൾ ചൈനയുടെ കടന്നുകയറ്റം.
പാകിസ്താനെ സാമ്പത്തികമായും സൈനികമായും സഹായിക്കുന്ന ചൈന, സമാധാനത്തിന്റെ വക്താക്കളായി ചമയുന്നത് വിരോധാഭാസമാണെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ സൈനിക കരുത്തും നയതന്ത്ര വിജയവും സ്വന്തം അക്കൗണ്ടിലാക്കി മാറ്റാനാണ് ചൈന ശ്രമിക്കുന്നത്.










Discussion about this post