ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഇന്ത്യ നൽകിയ കനത്ത പ്രഹരമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. യുദ്ധക്കളത്തിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ, മാസങ്ങൾക്ക് ശേഷം ഇപ്പോൾ ഡിജിറ്റൽ ലോകത്ത് വ്യാജ വാർത്തകളിലൂടെയും എഡിറ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയും മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ വേളയിൽ ഇന്ത്യൻ സൈനിക താവളങ്ങൾ തകർത്തു എന്ന അവകാശവാദവുമായി പാകിസ്താൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പച്ചക്കള്ളമാണെന്ന് പ്രതിരോധ വിദഗ്ധർ തെളിയിച്ചു കഴിഞ്ഞു.
അമൃത്സർ ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ തകർത്തു എന്നാണ് പാകിസ്താൻ്റെ പുതിയ വാദം. ഇതിനായി സോഷ്യൽ മീഡിയയിൽ ചില സാറ്റലൈറ്റ് ചിത്രങ്ങളും അവർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, ഈ ചിത്രങ്ങൾ സ്വതന്ത്രമായി പരിശോധിച്ച വിദഗ്ധർ പാകിസ്താൻ്റെ വാദങ്ങൾ തള്ളിക്കളഞ്ഞു.
ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന ഇടങ്ങളിൽ ഒരു തരത്തിലുള്ള സ്ഫോടനമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. ഈ ചിത്രങ്ങൾ ഏത് സാറ്റലൈറ്റിൽ നിന്നുള്ളതാണെന്നോ എന്ന് പകർത്തിയതാണെന്നോ ഉള്ള വിവരങ്ങൾ പാകിസ്താൻ പുറത്തുവിട്ടിട്ടില്ല. പഴയ ചിത്രങ്ങൾ എഡിറ്റ് ചെയ്തും ക്രോപ്പ് ചെയ്തും കൃത്രിമമായി നിർമ്മിച്ചവയാണ് പാകിസ്താൻ ഹാന്റിലുകൾ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാണ്.
കഴിഞ്ഞ മെയ് മാസത്തിൽ നടന്ന പോരാട്ടത്തിൽ പാകിസ്ഥാൻ്റെ ഭാഗത്ത് വൻ ആൾനാശവും ഭീകരകേന്ദ്രങ്ങളുടെ തകർച്ചയും സംഭവിച്ചിരുന്നു. ആ സമയത്ത് ഒരു പ്രതിരോധം പോലും ഉയർത്താൻ കഴിയാതിരുന്ന പാകിസ്താൻ, മാസങ്ങൾക്ക് ശേഷം ഇപ്പോൾ വ്യാജ തെളിവുകൾ നിർമ്മിക്കുന്നത് സ്വന്തം നാട്ടിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് നിരീക്ഷകർ കരുതുന്നു. പരാജയപ്പെട്ട സൈന്യത്തിൻ്റെ മനോവീര്യം തകരാതിരിക്കാൻ ‘സാങ്കൽപ്പിക വിജയം’ ആഘോഷിക്കുകയാണ് പാകിസ്കാൻ്റെ ഐ.എസ്.പി.ആർ വിംഗിൻ്റെ ലക്ഷ്യം.












Discussion about this post