ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. റിപ്പോർട്ട്. വെനസ്വേലയിലെ സൈനിക താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ് ആക്രമണമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് ആർമി ഹെലികോപ്റ്ററുകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആക്രമണ വിവരം സ്ഥിരീകരിച്ചു. കാരക്കാസ്, അറാഹുവ,മിറാൻഡ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു.നാശ നഷ്ടങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തെ തുടർന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം ഉൾപ്പെടെ വിച്ഛേദിക്കപ്പെട്ടു. യുഎസ് സൈനിക നീക്കത്തെ വെനസ്വേല അപലപിച്ചു. ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോ ഒളിവിൽ പോയെന്നാണ് വിവരം. വെനസ്വേലയ്ക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടർച്ചയായി മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണം സംബന്ധിച്ച് വൈറ്റ് ഹൗസ്, പെന്റഗൺ എന്നിവ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.













Discussion about this post