ലഖ്‌നൗ : ഉത്തർപ്രദേശിലെ സംഭാലിൽ കയ്യേറ്റ വിരുദ്ധ നീക്കങ്ങൾ ആരംഭിച്ച് യോഗി സർക്കാർ. കോട് പൂർവി പ്രദേശത്തെ ഷാഹി ജുമാ മസ്ജിദ്-ശ്രീ ഹരിഹർ മന്ദിർ പ്രദേശത്തിന് സമീപം ഭൂമി അളക്കൽ നടപടികളും അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന നടപടികളും ആരംഭിച്ചു. ഇത് ഒരു സംരക്ഷിത ഭൂമിയാണെന്നും ദരിദ്രർക്ക് അനുവദിച്ചു നൽകിയതാണെന്നും എന്നാൽ അതിൽ ഒരു പള്ളി നിർമ്മിക്കുകയും അനധികൃതമായി വീടുകൾ നിർമ്മിക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് സാംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
48 വ്യക്തികളെ അനധികൃത താമസക്കാരായി തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്ക് നോട്ടീസ് നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലാ കയ്യേറ്റങ്ങളും പൊളിച്ചുമാറ്റുമെന്നും ഭൂമി കൈവശപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.ഏകദേശം 4,780 ചതുരശ്ര മീറ്റർ ഭൂമിയാണ് കയറിയിട്ടുള്ളത് എന്നാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുള്ളത്.









Discussion about this post