ന്യൂഡൽഹി : വെനിസ്വേലയ്ക്കും പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കുമെതിരായ യുഎസ് നടപടിയെ രൂക്ഷമായ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ നയതന്ത്രജ്ഞനുമായ ശശി തരൂർ. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത് എന്ന് ശശി തരൂർ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമവും യുഎൻ ചാർട്ടറും എല്ലാം മഡുറോയുടെ അറസ്റ്റിലൂടെ ലങ്കിക്കപ്പെട്ടിരിക്കുകയാണെന്നും തരൂർ വിമർശിച്ചു.
ശക്തമായ രാജ്യങ്ങൾക്ക് സ്വന്തം താൽപ്പര്യങ്ങൾക്കായി നിയമങ്ങൾ ലംഘിക്കാൻ സ്വാതന്ത്ര്യമുള്ള ഇന്നത്തെ ലോകത്ത് “കാട്ടിലെ നിയമം” നിലനിൽക്കുന്നുണ്ടെന്ന് തരൂർ സൂചിപ്പിച്ചു. അന്താരാഷ്ട്ര സംവിധാനത്തിന് അപകടകരമായ ഒരു സൂചനയാണിതെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. യുഎസ് നടപടികളെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പുകളെ വിമർശിച്ച എഴുത്തുകാരൻ കപിൽ കോമിറെഡ്ഡിയുടെ പോസ്റ്റിന് മറുപടിയായാണ് തരൂർ ഈ അഭിപ്രായം പറഞ്ഞത്.
ശനിയാഴ്ചയാണ് വെനിസ്വേലയിൽ ബോംബാക്രമണം നടത്തി, ദീർഘകാല ഇടതുപക്ഷ നേതാവ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടുകയും അധികാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തത്. മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം ന്യൂയോർക്കിലേക്ക് കൊണ്ടുപോയി. യു എസിൽ അവർ മയക്കുമരുന്ന്, ആയുധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ നേരിടേണ്ടിവരുന്നതാണ്.









Discussion about this post