ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും രാജ്യ സുരക്ഷ മുൻനിർത്തിയും ബിസിസിഐ എടുത്ത കർക്കശ നിലപാടിന് പിന്നാലെ ഐപിഎൽ സംപ്രേഷണം നിരോധിച്ച് ബംഗ്ലാദേശ് സർക്കാർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ബംഗ്ലാദേശിന്റെ ഈ നീക്കം.ടിവി ചാനലുകൾക്കും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്കും ഇത് സംബന്ധിച്ച കർശന നിർദ്ദേശം തിങ്കളാഴ്ച ഉച്ചയോടെയാണ് ബംഗ്ലാദേശ് ഭരണകൂടം നൽകിയത്.
മുസ്തഫിസുർ വിഷയത്തെത്തുടർന്ന് ക്രിക്കറ്റ് ലോകകപ്പും അനിശ്ചിതത്വത്തിലായി. ഈ വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ ഭാരതത്തിൽ കളിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഐസിസിയെ അറിയിച്ചു. ഇന്ത്യയിലെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. കൊൽക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിരുന്ന തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്ന് പിന്മാറുമെന്നും ബംഗ്ലാദേശ് ഭീഷണി മുഴക്കിയിട്ടുണ്ട്.
രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ബിസിസിഐയുടെ നീക്കത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യത്തിന് പുറത്ത് സഹോദരങ്ങൾ ആക്രമിക്കപ്പെടുമ്പോൾ, ആ രാജ്യത്തെ താരങ്ങളെ കോടികൾ നൽകി പോറ്റുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.









Discussion about this post