ധാക്ക : ബംഗ്ലാദേശിൽ ക്രൂര പീഡനത്തിന് ഇരയായി ഹിന്ദു യുവതി. വിധവയായ ഹിന്ദു യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തു. മധ്യ ബംഗ്ലാദേശിലെ ജെനൈദയിലെ കാളിഗഞ്ചിൽ ആണ് 40 വയസ്സുകാരിയായ ഹിന്ദു വിധവ ക്രൂരതക്കിരയായത്. അയൽവാസികൾ കൂടിയായ ഷാഹിൻ, ഹസ്സൻ എന്നിവരാണ് വിധവയായ സ്ത്രീയോട് ഈ ക്രൂരകൃത്യം ചെയ്തത്.
കാളിഗഞ്ച് പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. പ്രതികളായ ഷാഹിനും ഹസനും സഹോദരങ്ങളാണ്. രണ്ടരവർഷം മുൻപ് ഈ സഹോദരങ്ങളുടെ വീടും സ്ഥലവും വിധവയായ സ്ത്രീയുടെ സഹോദരൻ വിലയ്ക്ക് വാങ്ങിയിരുന്നു. ഇതിനുശേഷം ഷാഹിൻ യുവതിയെ വിവാഹമാലോചിക്കുകയും എതിർത്തതിനെ തുടർന്ന് നിരന്തരമായി ശല്യം ചെയ്യുകയും തുടർന്നിരുന്നു. കഴിഞ്ഞദിവസം യുവതിയുടെ വീട്ടുകാർ പുറത്തുപോയ സമയം നോക്കി സഹോദരങ്ങളായ ഷാഹിനും ഹസനും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയുമായിരുന്നു.
ബംഗ്ലാദേശിൽ ഹിന്ദു വിഭാഗം നേരിടുന്ന ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിധവയായ യുവതിയെ അതിക്രൂരമായി ആക്രമിച്ചത് കൂടാതെ ഈ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ബോധരഹിതയായ സ്ത്രീയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. വൈകാതെ തന്നെ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.











Discussion about this post