ഇസ്ലാമാബാദ്: ഭീകരതയെ അയൽരാജ്യങ്ങൾക്കെതിരെ ആയുധമാക്കിയ പാകിസ്താൻ ഇന്ന് സ്വന്തം മണ്ണിൽ വിതച്ച ഭീകരതയുടെ വിളവെടുപ്പിലാണ്. 2025 പാകിസ്താൻ്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വർഷമായി മാറിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇസ്ലാമാബാദ് ആസ്ഥാനമായുള്ള പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (PICSS) പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് സംഘർഷ മരണങ്ങളിൽ 74 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങിയപ്പോൾ ഉപേക്ഷിച്ച ആയുധങ്ങളാണ് ഇപ്പോൾ പാകിസ്താൻ സൈന്യത്തിന് നേരെ തിരിഞ്ഞിരിക്കുന്നത്.
അത്യാധുനികമായ എം16 (M16), എം4 (M4) റൈഫിളുകളും തെർമൽ ഇമേജിംഗ് സംവിധാനങ്ങളും ഭീകരർ വ്യാപകമായി ഉപയോഗിക്കുന്നു.അഫ്ഗാൻ അതിർത്തി കടന്ന് ടിടിപി (TTP) ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ കൈകളിലേക്ക് ഏകദേശം അഞ്ച് ലക്ഷത്തോളം അമേരിക്കൻ ആയുധങ്ങൾ എത്തിയതായാണ് വിവരം. അൽ-ഖ്വയ്ദ ബന്ധമുള്ള ഗ്രൂപ്പുകൾക്ക് ഈ ആയുധങ്ങൾ ലഭിക്കുന്നത് മേഖലയുടെ സുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയിരുന്നു.
2025-ൽ ചാവേർ ആക്രമണങ്ങളുടെ എണ്ണത്തിൽ 53 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ടിടിപിക്ക് പുറമെ ബലോചിസ്ഥാൻ ലിബറേഷൻ ആർമിയും (BLA) പാക് സൈന്യത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. 2025-ൽ മാത്രം 667 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 2011-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക മരണനിരക്കാണിത്.
അതിർത്തി ചെക്ക് പോസ്റ്റുകളും ചൈനീസ് നിക്ഷേപ പദ്ധതികളും ലക്ഷ്യം വെച്ച് ഭീകരർ ചാവേർ ആക്രമണങ്ങൾ പതിവാക്കി.പുരുഷന്മാർക്ക് പുറമെ ബലോചിസ്ഥാനിലെ സ്ത്രീകളും ഇപ്പോൾ ചാവേറുകളായി മാറുന്നത് പാക് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.ഭീകരതയുടെ പ്രഭവകേന്ദ്രം തിരിച്ചടിക്കുന്നു
ഒരുകാലത്ത് ‘തന്ത്രപരമായ ആസ്തികൾ’എന്ന് പാകിസ്താൻ വിശേഷിപ്പിച്ചിരുന്ന ഭീകര സംഘടനകൾ തന്നെയാണ് ഇന്ന് ആ രാജ്യത്തിന്റെ അന്ത്യം കുറിക്കുന്നത്. ഭാരതത്തിനെതിരെ പ്രയോഗിക്കാൻ പാകിസ്താൻ നട്ടുവളർത്തിയ ഭീകരവാദത്തിന്റെ വിഷഫലങ്ങൾ ഇന്ന് അവരുടെ തന്നെ മണ്ണിൽ വീണ് പൊട്ടിത്തെറിക്കുന്നു. ഖൈബർ പഖ്തുൻഖ്വയിലും ബലോചിസ്ഥാനിലും ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.











Discussion about this post