തിരുപ്പരങ്കുൺട്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുകളിലുള്ള ‘ദീപത്തൂണിൽ’ ദീപം തെളിയിക്കാൻ അനുമതി നൽകിക്കൊണ്ട് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഇവിടുത്തെ മലമുകളിൽ ദീപം തെളിയിക്കുന്നത് തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
തിരുപ്പരങ്കുൺട്രം മലമുകളിൽ ദീപം തെളിയിക്കുന്നത് കാലങ്ങളായുള്ള ആചാരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് തടയാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ദീപത്തൂൺ സ്ഥിതി ചെയ്യുന്നതിന് സമീപം ഒരു ദർഗ നിലനിൽക്കുന്നുണ്ട്. ഇവിടെ ദീപം തെളിയിക്കുന്നത് തങ്ങളുടെ മതവിശ്വാസത്തെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും കാണിച്ച് ഒരു വിഭാഗം നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
ദീപം തെളിയിക്കുമ്പോൾ ദർഗയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്നും ക്രമസമാധാനം പാലിക്കണമെന്നും കോടതി നിർദ്ദേശം നൽകി. കാർത്തിക ദീപം ഉത്സവം പോലുള്ള പ്രധാന ദിവസങ്ങളിൽ ഇവിടെ ദീപം തെളിയിക്കുന്നത് ഭക്തർക്ക് വലിയ വിശ്വാസമാണ്. ഇത് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർക്ക് ബാധ്യതയുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.









Discussion about this post