ന്യൂഡൽഹി : ഡൽഹി കലാപക്കേസിലെ മുഖ്യ സൂത്രധാരന്മാരായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരെ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം. ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ സർവകലാശാലാ കാമ്പസിനുള്ളിൽ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. 2020 ലെ ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളും ജെഎൻയു പൂർവ്വ വിദ്യാർത്ഥികളുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യ ഹർജി ഇന്നലെയായിരുന്നു സുപ്രീംകോടതി തള്ളിയത്.
പ്രതിഷേധത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോയിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ഔദ്യോഗികമായി പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നുമാണ് ഡൽഹി പോലീസ് അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി ജെഎൻയു കാമ്പസിൽ സബർമതി ഹോസ്റ്റലിന് സമീപം നടന്ന ഒരു പരിപാടിയിലാണ് ഈ മുദ്രാവാക്യങ്ങൾ വിളിച്ചത് എന്നാണ് വ്യക്തമാകുന്നത്. ഈ സമയത്ത് ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയും സെക്രട്ടറി സുനിലും സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇടതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട നിരവധി വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.









Discussion about this post