ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടയിൽ ഇറാൻ്റെ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖമേനി രാജ്യം വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പണപ്പെരുപ്പവും സാമ്പത്തിക തകർച്ചയും മൂലം രാജ്യം കത്തുമ്പോൾ, 86 വയസ്സുകാരനായ ഖമേനി തന്റെ അടുത്ത അനുയായികളോടും കുടുംബത്തോടും ഒപ്പം റഷ്യയിലേക്ക് പലായനം ചെയ്യാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. സിറിയയിൽ ബാഷർ അൽ അസദിന്റെ പതനത്തിന് സമാനമായ ഒരു ‘പ്ലാൻ ബി’ ഇറാൻ ഭരണകൂടം തയ്യാറാക്കിയതായാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. ഖമേനിയുടെ മകനും പിൻഗാമിയുമായി കരുതപ്പെടുന്ന മുജ്തബയും പലായനം ചെയ്യുന്നവരുടെ പട്ടികയിലുണ്ട്.
കടുത്ത ഇസ്ലാമിക്നി നിലപാടുകൾ കൊണ്ട് സ്വന്തം ജനതയെ പട്ടിണിയിലേക്കും അടിച്ചമർത്തലിലേക്കും തള്ളിവിട്ട ഒരു ഭരണകൂടത്തിന്റെ അന്ത്യമാണ് ഇറാനിൽ കാണുന്നതെന്നാണ് വിലയിരുത്തൽ. 250 ലധികം കേന്ദ്രങ്ങളിൽ പടർന്ന പ്രക്ഷോഭത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ സൈനിക നടപടിയിലൂടെ പുറത്താക്കിയ യുഎസ് നീക്കത്തിന് പിന്നാലെ ഇറാന്റെ മേലും ട്രംപ് ഭരണകൂടം പിടിമുറുക്കുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമർത്താനാണ് ഇസ്ലാമിക് ഭരണകൂടത്തിന്റെ നീക്കമെങ്കിൽ അമേരിക്ക വെറുതെയിരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ കടുത്ത മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അമേരിക്കൻ സൈന്യം ഏതുനിമിഷവും നീങ്ങാൻ തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവന ടെഹ്‌റാനിലെ അധികാരകേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇസ്രായേൽ ചാരസംഘടനയായ മൊസാദും പരസ്യമായി പ്രക്ഷോഭകാരികൾക്ക് പിന്തുണയുമായി രംഗത്തെത്തിയത് മേഖലയിലെ രാഷ്ട്രീയ സാഹചര്യം മാറ്റമറിക്കുമെന്ന ഉറപ്പായിക്കഴിഞ്ഞു.










Discussion about this post