ധാക്ക : ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിന് കൂടി ദാരുണാന്ത്യം. ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കനാലിൽ ചാടിയ യുവാവ് മുങ്ങി മരിക്കുകയായിരുന്നു. മിഥുൻ സർക്കാർ എന്ന യുവാവാണ് മരിച്ചതെന്ന് ബംഗ്ലാദേശ് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ വിദ്യാർത്ഥി നേതാവായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ബംഗ്ലാദേശിലെ ജെസ്സോർ ജില്ലയിൽ മാധ്യമപ്രവർത്തകനായ ഹിന്ദു യുവാവ് റാണാ പ്രതാപ് ബൈരാഗിയെ അജ്ഞാതർ തലയിൽ വെടിവച്ച് കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ 6 ഹിന്ദുക്കളാണ് ബംഗ്ലാദേശിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മാത്രം ബംഗ്ലാദേശിൽ രണ്ട് ഹിന്ദുക്കൾ കൊല്ലപ്പെട്ടു. കൂടാതെ ഒരു ഹിന്ദു വിധവ കൂട്ട ബലാത്സംഗത്തിനിരയാവുകയും ചെയ്തു. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു ജനതയെ ലക്ഷ്യം വെച്ച് ഇസ്ലാമിക വാദികൾ നടത്തുന്ന ആക്രമണത്തിൽ മുഹമ്മദ് യൂനുസ് സർക്കാർ കടുത്ത നിസ്സംഗതയാണ് പുലർത്തി വരുന്നത്.









Discussion about this post