തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. നിരന്തരം ഉണ്ടാകുന്ന സംഘർഷങ്ങളും സാമ്പത്തിക ക്രമക്കേടുകളുടെ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി സ്വീകരിച്ചത്.
സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതികൾ നേരത്തെ തന്നെ നേതൃത്വത്തിന് ലഭിച്ചിരുന്നു. യൂണിറ്റിന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിരന്തര സംഘർഷങ്ങളുടെ പേരിൽ യൂണിവേഴ്സിറ്റി കോളേജിനെതിരെ പലതവണ വിമർശനം ഉയർന്നിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നേതാക്കൾ ചേരിതിരിഞ്ഞ് പലതവണ ഏറ്റുമുട്ടൽ പതിവായിരുന്നു. പരാതികൾ വർധിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് ജില്ലാ സെക്രട്ടറിയേറ്റ് കടന്നത്.










Discussion about this post