ദശാബ്ദങ്ങളായി നിലനിന്നിരുന്ന വൈരം മറന്ന് പാകിസ്താനും ബംഗ്ലാദേശും കൂടുതൽ അടുക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബംഗ്ലാദേശും പാകിസ്താനും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത്. ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസാണ് ജനുവരി 29 മുതൽ ധാക്കയ്ക്കും കറാച്ചിക്കുമിടയിൽ സർവീസ് നടത്തുക. ആഴ്ചയിൽ രണ്ട് ദിവസം (വ്യാഴം, ശനി) വീതമാണ് വിമാനം പറക്കുക.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ അധികാരമേറ്റ യൂനസ് ഭരണകൂടം പാകിസ്താനുമായി പുലർത്തുന്ന അതിരുകടന്ന സൗഹൃദത്തിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 2012-ൽ ബന്ധം വഷളായതിനെ തുടർന്ന് നിർത്തിവെച്ച സർവീസുകളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.
ഈ വിമാന സർവീസിന്റെ കാര്യത്തിൽ ഏറ്റവും നിർണ്ണായകമായത് ഇന്ത്യയുടെ നിലപാടാണ്. ധാക്കയിൽ നിന്ന് കറാച്ചിയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ഇന്ത്യയുടെ ഹൃദയഭാഗത്തുകൂടിയുള്ള വ്യോമപാതയാണ്. എന്നാൽ, ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന് ഭാരതം ഇതുവരെ തങ്ങളുടെ ആകാശം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ബംഗ്ലാദേശിലൂടെ ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തികൾ അശാന്തമാക്കാൻ പാകിസ്താൻ ശ്രമിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹമാസ് നേതാക്കൾ പാക് ഭീകരക്യാമ്പുകൾ സന്ദർശിച്ചതും ബംഗ്ലാദേശ് പാകിസ്താനിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നതുമായും റിപ്പോർട്ടുകളുണ്ടായിരുന്നു,










Discussion about this post