ഇസ്ലാമാബാദ്; പാകിസ്താനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത ജെ.എഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ ബംഗ്ലാദേശ് വാങ്ങാൻ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് പാകിസ്താൻ എയർ ചീഫ് മാർഷലും ബംഗ്ലാദേശ് എയർ ചീഫ് മാർഷലും തമ്മിൽ ഇസ്ലാമാബാദിൽ ചർച്ച നടത്തി.
യുദ്ധവിമാനങ്ങൾക്ക് പുറമെ, പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനുള്ള ‘സൂപ്പർ മുഷാഹ്ക്ക്’ വിമാനങ്ങൾ വേഗത്തിൽ കൈമാറുമെന്നും പാകിസ്താൻ ബംഗ്ലാദേശിന് ഉറപ്പുനൽകിയിട്ടുണ്ട്.ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാർ വീണതിനും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സർക്കാർ അധികാരമേറ്റതിനും ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയേറെ ശക്തമായത്.
പ്രതിരോധ മേഖലയ്ക്ക് പുറമെ യാത്രാ സൗകര്യങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ട്. 2012-ന് ശേഷം ആദ്യമായി ബംഗ്ലാദേശ് വിമാനക്കമ്പനിയായ ബിമാൻ എയർലൈൻസ് പാകിസ്താനിലെ കറാച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുകയാണ്. ജനുവരി 29-ന് ആണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഈ അടുപ്പം വളരെ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
ബംഗ്ലാദേശിലെ ഇപ്പോഴത്തെ സാമൂഹിക സാഹചര്യം വലിയ മാറ്റങ്ങളിലൂടെയും വെല്ലുവിളികളിലൂടെയുമാണ് കടന്നുപോകുന്നത്.2026 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ രാജ്യം ഉറ്റുനോക്കുകയാണ്
ഇന്ത്യയുമായുള്ള ബന്ധത്തിൽ ബംഗ്ലാദേശിന് വലിയ വിള്ളലുകൾ വീണിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഐ.പി.എൽ (IPL) സംപ്രേക്ഷണം ബംഗ്ലാദേശ് നിരോധിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം വഷളാകുമ്പോൾ പാകിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി കൂടുതൽ അടുക്കുന്നത് ബംഗ്ലാദേശിൻറെ രീതിയാണ്.












Discussion about this post