ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തിയ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിന് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിക്കാത്തതുകൊണ്ടാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ മുടങ്ങിയതെന്ന ലുട്‌നിക്കിന്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. 2025-ൽ മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എട്ട് തവണയാണ് ഫോണിലൂടെ ചർച്ചകൾ നടത്തിയതെന്ന് ഭാരതം വെളിപ്പെടുത്തി.
കരാർ ഒപ്പിടാൻ മോദി ട്രംപിനെ വ്യക്തിപരമായി വിളിക്കണമായിരുന്നു എന്ന ലുട്‌നിക്കിന്റെ പരാമർശം നയതന്ത്ര ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ, ഭാരതം ഒരിക്കലും ഒരു രാജ്യത്തിന് മുന്നിലും കീഴടങ്ങില്ലെന്നും തുല്യമായ പരിഗണനയാണ് ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്കുകളിൽ വ്യക്തമാണ്. “ലുട്‌നിക്കിന്റെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇതിന്റെ പശ്ചാത്തല വിവരണങ്ങൾ കൃത്യമല്ല. 2025 ഫെബ്രുവരി മുതൽ ഇരുരാജ്യങ്ങളും തമ്മിൽ സന്തുലിതമായ വ്യാപാര കരാറിനായി ഒന്നിലധികം റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്,” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. 2025-ൽ മാത്രം നടന്ന എട്ട് സംഭാഷണങ്ങളിൽ വ്യാപാരത്തിന് പുറമെ പ്രതിരോധം, തന്ത്രപരമായ പങ്കാളിത്തം തുടങ്ങിയ നിർണ്ണായക മേഖലകളും ചർച്ചയായി.
അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന കരാറിന് ഭാരതം വഴങ്ങില്ലെന്നും ഇരു രാജ്യങ്ങൾക്കും ഗുണകരമായ കരാറാണ് ലക്ഷ്യമെന്നും ഇന്ത്യ ആവർത്തിച്ചു.ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ സഹകരിക്കാനാണ് ഭാരതം താൽപ്പര്യപ്പെടുന്നത്. അല്ലാതെ ആരുടെയും ആജ്ഞകൾക്ക് വഴങ്ങാനല്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
പഴയത് പോലെയല്ല, ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന് സ്വന്തമായൊരു ശബ്ദമുണ്ട്. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന് മുന്നിൽ ‘ഇന്ത്യ ആദ്യം’ എന്ന് നട്ടെല്ല് നിവർത്തി പറയാൻ മോദി സർക്കാരിന് കഴിയുന്നു എന്നത് ഇന്ത്യ ദേശീയതയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം രാജ്യത്തിന്റെ താരിഫ് നയങ്ങളിലും വ്യാപാര താൽപ്പര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ തന്നെ അമേരിക്കയുമായി മികച്ച ബന്ധം പുലർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം തരംതാഴ്ന്ന പ്രസ്താവനകൾ നയതന്ത്ര ബന്ധത്തിന് ഗുണകരമല്ലെന്നും വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ഇനിയും തുടരുമെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുന്നവർക്ക് മാത്രമേ ഭാരതത്തിന്റെ വിപണിയിൽ സ്ഥാനമുണ്ടാകൂ എന്ന കർശന നിലപാടിലാണ് കേന്ദ്ര സർക്കാർ












Discussion about this post