ആലപ്പുഴ:പൊളിറ്റ്ബ്യൂറോ അംഗവും, പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറിയായേക്കും. ഇത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. കേന്ദ്രപ്രതിനിധികളാണ് കോടിയേരി ബാലകൃഷ്ണന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയത്. അവയ്ലബിള് പൊളിറ്റബ്യൂറോ ഇത് ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനം എടുക്കുക.
16 വര്‍ഷത്തിനു ശേഷം പിണറായി വിജയന് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്നതോടെയാണ് കോടിയേരിക്ക് നറുക്ക് വീണത്.
ഇതിനിടെ നേരത്തെ മുന്നോട്ട് വച്ച് നിലപാടില്‍ വി.എസ് അച്യുതാനന്ദന് ഉറച്ച് നില്‍ക്കുകയാണ്. താന്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിന് വേണ്ടിയാണെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞു. ഇത് വി.എസ് പിണറായി തര്‍ക്കമായി വ്യാഖാനിക്കേണ്ടതില്ലെന്നും വി.എസ് പറഞ്ഞു. കേന്ദ്രനേതൃത്വം വിഷയത്തില്‍ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Discussion about this post