തൃശ്ശൂര്‍: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് കൊലപ്പെട്ട കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായി നിഷാമിന്റെ ഭാര്യ അമലിന് നോട്ടിസ്. മൂന്ന് ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടിസിലുള്ളത്. ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ അമല്‍ കൂടെയുണ്ടായിരുന്നതായി സാക്ഷി മൊഴികളുണ്ട്. അമലിനോട് തോക്ക് എടുത്തു കൊണ്ട് വരാന്‍ നിഷാം നിര്‍ദ്ദേശിച്ചുവെന്നും കണ്ട് നിന്നവര്‍ പറയുന്നു.
നിഷാമിനെ അറസ്റ്റ് ചെയ്ത് ശേഷം അമല്‍ ഒളിവില്‍ പോയിരിക്കുകയാണ്.
വിവാദവ്യവസായി മുഹമ്മദ് നിസാം കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കേസില്‍ സാക്ഷിമൊഴികള്‍ ഇന്ന് മുതല്‍ രേഖപ്പെടുത്തും. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണു സാക്ഷികളുടെ മൊഴിയെടുക്കുക. കൂറുമാറാതിരിക്കാനുള്ള മുന്‍കരുതലിനാണ് സാക്ഷികളുടെ മൊവി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തുന്നത്. അഞ്ചു ദൃക്സാക്ഷികളടക്കം ഒമ്പതു സാക്ഷികളുടെ മൊഴിയാണു രേഖപ്പെടുത്തുക. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു സാക്ഷിമൊഴി രേഖപ്പെടുത്തല്‍.
മജിസ്ട്രേറ്റ് നേരിട്ട് അദ്ദേഹത്തിന്റെ കൈപ്പടയില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തും. അതീവരഹസ്യമായി സൂക്ഷിക്കുന്ന ഈ മൊഴി പിന്നീടു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറും.
Discussion about this post