ന്യൂഡൽഹി : ഡൽഹിയിലെ ഷാലിമാർ ബാഗിൽ സ്ത്രീ വെടിയേറ്റ് മരിച്ചു. ഷാലിമാർ ബാഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സംഭവം പ്രദേശത്താകെ പരിഭ്രാന്തി പരത്തി. രചന യാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 2023 ൽ ഭർത്താവ് കൊല്ലപ്പെട്ടതുമായി രചനയുടെ മരണത്തിന് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
2023 ൽ രചനയുടെ ഭർത്താവും സമാനമായ രീതിയിൽ വെടിയേറ്റ് മരിച്ചിരുന്നു. ഈ കൊലപാതകത്തിന്റെ ഏക ദൃക്സാക്ഷിയായിരുന്നു രചന. ഈ കേസുമായി ബന്ധപ്പെട്ട് രചന അടുത്തിടെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യം ആകാം രചനയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും രണ്ട് കേസുകളുമായി ബന്ധമുള്ള ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു വരികയാണ്.









Discussion about this post